ന്യൂഡല്‍ഹി : ലോകത്തെ തന്നെ മുന്‍നിര കാര്‍ നിര്‍മ്മാതക്കാളായ ടാറ്റയുടെ മോഡലുകള്‍ നിരത്ത് കയ്യടക്കിയിരിക്കുന്ന സമയം വാഹന പ്രേമികളെ നിരാശയിലാക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ വരുന്നത്. ജുണില്‍ വെറും മൂന്നെണ്ണം മാത്രം വിറ്റ് പോയതിനാല്‍ ടാറ്റയുടെ ഒരു മോഡലിന്റെ നിര്‍മ്മാണം അവസാനിപ്പിക്കുവാനാണ് സാധ്യതയെന്നാണ് സൂചനകള്‍. എന്നാല്‍ കമ്പനി ഇക്കാര്യത്തില്‍ ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ല.
ടാറ്റയുടെ ഏറ്റവും വില കുറഞ്ഞ കാറായ നാനോയുടെ വില്‍പനയിലാണ് ഇടിവ് വന്നതായി വാര്‍ത്തകള്‍ പുറത്ത് വരുന്നത്. രത്തന്‍ ടാറ്റയുടെ ബ്രെയിന്‍ ചൈല്‍ഡ് എന്നാണ് നാനോയെ വിശേഷിപ്പിച്ചിരുന്നത്. ജൂണില്‍ വെറും മൂന്ന് നാനോയാണ് വിറ്റത്. മാത്രമല്ല കഴിഞ്ഞ മാസം ഒരെണ്ണം പോലും കയറ്റുമതി ചെയ്തിട്ടില്ല. കഴിഞ്ഞ വര്‍ഷം ജൂണില്‍ 167 കാറുകള്‍ വിറ്റുപോകുകയും 25 എണ്ണം കയറ്റുമതി നടത്തുകയും ചെയ്തിരുന്നു. 2019ന് അപ്പുറം നാനോയുടെ വില്‍പന കടക്കില്ലെന്നാണ് കരുതുന്നതെന്ന് കമ്പനി വക്താവ് അറിയിച്ചിരുന്നു.
Post Your Comments