തിരുവനന്തപുരം: അമിതവേഗത മൂലം ഗവർണർ പി. സദാശിവത്തിന്റെ വാഹനവും ക്യാമറയിൽ കുടുങ്ങി. മോട്ടോര്‍ വകുപ്പ് സംഭവം അറിയിച്ചതോടുകൂടി കൃത്യമായ തുക ഉടന്‍തന്നെ അദ്ദേഹം പിഴയായി നൽകി. എന്നാൽ നിയമം ലംഘിക്കപ്പെട്ട സമയത്ത് അദ്ദേഹം വാഹനത്തിൽ ഉണ്ടായിരുന്നില്ല എന്നതാണ് ശ്രദ്ധേയം. എങ്കിലും ലംഘിച്ച കുറ്റത്തിന് കൃത്യമായി പിഴയടയ്ക്കാന്‍ ഗവര്‍ണര്‍ ജീവനക്കാരോട് ആവശ്യപ്പെടുകയായിരുന്നു.
Read Also: മത്സരയോട്ടത്തിനിടെ അമിതവേഗത്തിലെത്തിയ ബൈക്കിടിച്ചത് ആംബുലന്‍സില്‍; വീഡിയോ
ഏപ്രില്‍ ഏഴിനാണ് കവടിയാര്‍-വെള്ളയമ്പലം ദേശീയപാതയിലൂടെ ഗവർണറുടെ മെഴ്‌സിഡസ് ബെന്‍സ് അമിതവേഗതയിൽ പോകുന്നതായി ക്യാമറയിൽ പതിഞ്ഞത്. ഹൈ റസല്യൂഷന്‍ സ്പീഡ് ഡിറ്റക്ഷന്‍ ക്യാമറയില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗതയാണ് രേഖപ്പെടുത്തിയത്. വിവരം അറിഞ്ഞതോടുകൂടി ഗവര്‍ണര്‍ പിഴയടക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.
Post Your Comments