ഗവര്‍ണര്‍ പി. സദാശിവത്തിനു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വിശദീകരണം നല്‍കി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കാലവധി രണ്ടു വര്‍ഷമായി ചുരുക്കിയ നടപടിയില്‍ ഗവര്‍ണര്‍ സര്‍ക്കാരിനോടു വിശദീകരണം തേടിയിരുന്നു. മുമ്പു സര്‍ക്കാരുകള്‍ ഇത്തരം ഓര്‍ഡിനസുകള്‍ ഇറക്കിയിട്ടുണ്ട്. ഇതു ശബരിമല തീര്‍ത്ഥാടന ഒരുക്കങ്ങളെ ബാധിക്കില്ലെന്നും മന്ത്രി അറിയിച്ചു.
ചട്ടം ഭേദഗതി ചെയ്ത ഓര്‍ഡിന്‍സിനു നിയമ സാധുതയുണ്ടോ എന്നാണ് ഗവര്‍ണര്‍ ചോദിച്ചത്. ഈ ഓര്‍ഡിന്‍സില്‍ ഒപ്പിടരുത് എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ബിജെപി സംസ്ഥാന പ്രസിഡന്റെ കുമ്മനം രാജേശേഖരന്‍ എന്നിവര്‍ ഗവര്‍ണറോട് ആവശ്യപ്പെട്ടിരുന്നു.
Post Your Comments