Latest NewsKerala

ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിച്ച അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തു

ഇടുക്കി: ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിച്ച അധ്യാപികയെ സസ്പെന്‍ഡ് ചെയ്തു . ഹോം വര്‍ക്ക് ചെയ്തില്ലെന്ന് ആരോപിച്ചാണ് അധ്യാപിക ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിച്ചത്. വണ്ടിപ്പെരിയാര്‍ ഗവണ്‍മെന്റ് എല്‍.പി സ്‌കൂള്‍ അധ്യാപിക ഷീല അരുള്‍ റാണിയെയാണ് സസ്പെന്‍ഡ് ചെയ്തത്. കുട്ടിയുടെ ശരീരത്തില്‍ ക്രൂര മര്‍ദ്ദനമേറ്റതിന്റെ പാട് കണ്ടതോടെയാണ് വീട്ടുകാര്‍ വിവരമറിഞ്ഞത്. സംഭവത്തില്‍ അധ്യാപിക ഷീലയെ അന്വേഷണവിധേയമായി ഡി.ഡി.ഇ സസ്പെന്‍ഡ് ചെയ്തു.

കുട്ടി മര്‍ദ്ദനമേറ്റ വിവരം അറിഞ്ഞ മാതാപിതാക്കള്‍ സ്‌കൂളിലെത്തി പ്രധാന അധ്യാപകനെ വിവരം അറിയിച്ചു. പ്രധാന അധ്യാപകന്‍ ആരോപണവിധേയയായ അധ്യാപികയെ വിളിച്ചു വരുത്തുകയും അവര്‍ മാപ്പ് പറയുകയും ചെയ്തു. പിന്നീട് മാതാപിതാക്കള്‍ ചൈല്‍ഡ് ലൈന് പരാതി നല്‍കുകയായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button