KeralaLatest News

ഗ്ലാസിലെ നുരയ്ക്കും പ്ലേറ്റിലെ കറിയ്ക്കും മുട്ടന്‍ പണി വരുന്നു

കണ്ണൂര്‍: ചുരുങ്ങിയ കാലം കൊണ്ട് പ്രശസ്തമായ ഫേസ്ബുക്ക് ഗ്രൂപ്പുകളില്‍ ഒന്നാണ് ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും. മദ്യപിക്കുന്നവരും ആഹാരം ഇഷ്ടപ്പെടുന്നവരും യാത്രകള്‍ ഇഷ്ടപ്പെടുന്നവരുമാണ് ഗ്രൂപ്പില്‍ ഉള്ളത്. എന്നാല്‍ ഇപ്പോള്‍ ഗ്രൂപ്പിന് എതിരെ നടപടിയെടുക്കാന്‍ ഒരുങ്ങുകയാണ് എക്‌സൈസ് വകുപ്പ് എന്നാണ് വിവരം. സോഷ്യല്‍ മീഡിയകളിലൂടെ മദ്യപാനത്തിനും മദ്യപിക്കുന്നവര്‍ക്കും പ്രോത്സാഹനം നല്‍കുന്ന ഗ്രൂപ്പ് ലഹരിയെ പ്രോത്സാഹിപ്പിക്കുന്നുണ്ടോ എന്നാണ് അന്വേഷണം.

ഇത് സംബന്ധിച്ച് അന്വേഷണത്തിന് നിര്‍ദേശം നല്‍കിയതായി എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് പറഞ്ഞു. മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന വിധത്തിലുള്ള പോസ്റ്റുകള്‍ക്ക് എക്‌സൈസ് വകുപ്പ് നിരീക്ഷണം ഏര്‍പ്പെടുത്തി. മദ്യാപാനത്തെ ജിഎന്‍പിസി വ്യാപകമായി പ്രോത്സാഹിപ്പിക്കുന്നു എന്നാണ് മദ്യനിരോധ സംഘടനകള്‍ പറയുന്നത്. മാത്രമല്ല മദ്യക്കച്ചവടക്കാരുടെ പിന്തുണ ഗ്രൂപ്പിനുണ്ടെന്നും അവര്‍ ആരോപിക്കുന്നു.

2017മെയ് ഒന്നിനാണ് തിരുവനന്തപുരം സ്വദേശിയും ബ്ലോഗറുമായി ടി എല്‍ അജിത് കുമാര്‍ ഗ്രൂപ്പ് ആരംഭിക്കുന്നത്. ഇപ്പോള്‍ 17 ലക്ഷം അംഗങ്ങളാണ് ഗ്രൂപ്പിലുള്ളത്. 23 വയസിന് മുകളിലുള്ളവരെ മാത്രമേ ആഡ് ചെയ്യാനാകൂ എന്ന പറയുന്നെങ്കിലും വിദ്യാര്‍ത്ഥികളും ഗ്രൂപ്പിലുണ്ട

shortlink

Related Articles

Post Your Comments

Related Articles


Back to top button