Latest NewsKerala

ഇന്ന് യു.ഡി.എഫ് ഹര്‍ത്താല്‍

ചങ്ങനാശ്ശേരി• പോലീസ് ചോദ്യം ചെയ്തതിന്റെ മനോവിഷമത്തില്‍ ദമ്പതികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് ചങ്ങനാശ്ശേരി താലൂക്കില്‍ യു.ഡി.എഫ് ഹര്‍ത്താല്‍. രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍.

ചങ്ങനാശ്ശേരി പുഴവാത് ഇടവളഞ്ഞിയിൽ സുനിൽ കുമാർ, ഭാര്യ രേഷ്മ എന്നിവരാണ് ആത്മഹത്യ ചെയ്തത്. സി.പി.എം നഗരസഭാംഗത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. പൊലീസ് മർദനത്തിലെ മനോവിഷമം മൂലമാണു ആത്മഹത്യ ചെയ്തതെന്നു ബന്ധുക്കൾ ആരോപിച്ചു.

changanasseryസംഭവത്തില്‍ പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ചങ്ങനാശേരി പൊലീസ് സ്റ്റേഷനിലേക്കു യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ മാർച്ച് നടത്തി. മൃതദേഹം സൂക്ഷിച്ചിരിക്കുന്ന ചങ്ങനാശേരി ആശുപത്രിയിലും പൊലീസ് സ്റ്റേഷൻ പരിസരത്തും സംഘർഷാവസ്ഥയാണ്.

സ്വർണപ്പണിക്കാരനായ സുനിൽ സിപിഎം കൗൺസിലർ സജി കുമാറിന്റെ ആഭരണ നിർമാണ ശാലയിലാണു ജോലി ചെയ്യുന്നത്. ഇവിടെനിന്നു സ്വർണം മോഷണം പോയി എന്ന പരാതിയിൽ തിങ്കളാഴ്ച സുനിലിനെ പൊലീസ് വിളിപ്പിച്ചു. രേഷ്മയ്ക്കൊപ്പമാണ് സുനിൽ സ്റ്റേഷനിൽ എത്തിയത്.

തിങ്കളാഴ്ച 12 മണിക്കൂർ ചോദ്യം ചെയ്തതായാണു പറയുന്നത്. പോലീസ് ക്രൂരമായി മര്‍ദ്ദിച്ചുവെന്നും പറയപ്പെടുന്നു. രാത്രി ഒൻപതോടെയാണു വിട്ടയച്ചത്. ബുധനാഴ്ച വൈകിട്ടു നാലു മണിക്കകം സ്വർണം തിരികെ എത്തിക്കണമെന്നും പൊലീസ് അന്ത്യശാസനം നൽകി. 75 പവൻ സ്വർണമുണ്ടായിരുന്നതായാണു പറയുന്നത്. സ്വർണം നൽകിയില്ലെങ്കിൽ എട്ടു ലക്ഷം രൂപ നൽകണമെന്നും ആവശ്യപ്പെട്ടു. ഇതിന്‌ പിന്നാലെയാണ് ഇന്നലെ മൂന്ന് മണിയോടെ ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.

സംഭവം വിവാദമായതിനു പിന്നാലെ ചങ്ങനാശേരി എസ്.ഐ ഷമീർ ഖാനെ സ്ഥലം മാറ്റി. ക്രൈം റെക്കോർഡ്സ് ബ്യൂറോ ഡി.വൈ.എസ്.പിയ്ക്കാണ് അന്വേഷണച്ചുമതല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button