മനില: മയക്കുമരുന്നുവേട്ടയ്ക്കു നേതൃത്വം നൽകിയ ഒരു മേയര്‍ കൂടി കൊല്ലപ്പെട്ടു. ഫിലിപ്പീന്‍സിലെ ന്യൂവേ എസിയ പ്രവിശ്യയിലെ ജനറല്‍ ടിനോയിയ മേയര്‍ ഫെര്‍ഡിനാന്‍ഡ് ബോട്ടെ (57)യാണ് ചൊവ്വാഴ്ച വെടിയേറ്റു മരിച്ചത്. 24 മണിക്കൂറിനിടെ ഫിലിപ്പീന്‍സില്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെ മേയറാണ് ഫെര്‍ഡിനാന്‍ഡ്.
ന്യൂവ എസിജ് പ്രവിശ്യയിലെ സര്‍ക്കാര്‍ ഓഫിസിലെത്തി മടങ്ങുമ്പോള്‍, മോട്ടോര്‍ ബൈക്കിലെത്തിയ അക്രമി വാഹനം തടഞ്ഞുനിര്‍ത്തി വെടിവച്ചു കൊല്ലുകയായിരുന്നു. ഇദ്ദേഹത്തെ ഉടന്‍ എംവി ഗലിജോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Read also:ഒന്നാം ക്ലാസുകാരന് അധ്യാപികയുടെ ക്രൂരമര്‍ദ്ദനം
പ്രസിഡന്റ് റൊഡ്രിഗോ ഡ്യൂട്ടെര്‍ട് രണ്ടു വര്‍ഷം മുന്‍പ് അധികാരമേറ്റശേഷം ലഹരി മാഫിയയ്‌ക്കെതിരെ കടുത്ത നടപടി എടുത്തതിനെ തുടര്‍ന്ന് കൊല്ലപ്പെടുന്ന പന്ത്രണ്ടാമത്തെ പ്രാദേശിക ഭരണാധികാരിയാണ് ബോട്ടെ. കഴിഞ്ഞ തിങ്കളാഴ്ച ബറ്റാന്‍ഗസ് പ്രവിശ്യയിലെ മേയറായിരുന്ന അന്റോണിയോ കാന്‍ഡോ ഹലീലിയയെ അജ്ഞാത സംഘം കൊലപ്പെടുത്തിയിരുന്നു.
Post Your Comments