ഭോപ്പാൽ: യുവ രാഷ്ട്രീയ നേതാവ് ആത്മഹത്യ ചെയ്തു. പ്രണയനൈരാശ്യത്തെത്തുടർന്ന് ഭോപ്പാൽ സ്വദേശിയും ബിജെപി യുവജനനേതാവുമായ അതുൽ ലോഖണ്ടെയാണ് മരിച്ചത്. ഒരു യുവതിയുമായി ഇയാൾ ഏറെ നാളുകളായി അടുപ്പത്തിലായിരുന്നെന്നും ഇവരുടെ ബന്ധത്തിന് പെൺകുട്ടിയുടെ വീട്ടുകാർ അനുമതി നൽകാത്തതുമാണ് ജീവനൊടുക്കാൻ കാരണമെന്നു പോലീസ് പറയുന്നു
അതുൽ തങ്ങളുടെ വിവാഹം നടത്തിത്തരണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടിയുടെ പിതാവിനെ സമീപിച്ചു. എന്നാൽ ഇരുവരും തമ്മിൽ ഇതിനെ ചൊല്ലി ഇവിടെ വച്ച് തർക്കമുണ്ടായി. ഉടൻ തന്നെ അതുൽ കൈയിൽ കരുതിയിരുന്ന തോക്കെടുത്ത് സ്വയം നിറയൊഴിക്കുകയുമായിരുന്നെന്നും, ഇയാൾ തൽക്ഷണം മരിച്ചെന്നും പോലീസ് പറഞ്ഞു.
Also read : ട്രെയിനില്‍ നിന്നും പെരിയാറിലേക്ക് വീണ യുവതിയെ രക്ഷപെടുത്തി
Post Your Comments