Latest NewsInternational

ട്രെയിലറിന് പകരം അപ്‌ലോഡ് ചെയ്‌തത്‌ സിനിമ ; അബദ്ധം പറ്റി അണിയറക്കാര്‍

ട്രെയിലറിന് പകരം യുട്യൂബിൽ അപ്‌ലോഡ് ചെയ്‌തത്‌ സിനിമ മുഴുവനായി. അപ്‌ലോഡ് ചെയ്ത ഉണ്ടാണ് തന്നെ സിനിമയുടെ വീഡിയോ വൈറലാകുകയും ചെയ്തു. സോണി പിക്‌ച്ചേര്‍സിനാണ് ഈ അബദ്ധം സംഭവിച്ചത്. ജൂലൈ മൂന്നിനാണ് സംഭവം നടന്നത്.

ഖാലി ദ് കില്ലര്‍ എന്ന സിനിമയാണ് യു ട്യൂബിൽ അപ്‌ലോഡ് ചെയ്‌തത്‌ . ചിത്രത്തിന്റെ റെഡ് ബാന്‍ഡ് ട്രെയിലറിന് പകരം സോണി പിക്‌ച്ചേര്‍സ് അപ്‌ലോഡ് ചെയ്തത് മുഴുവന്‍ സിനിമയും. 89 മിനിറ്റ് 46 സെക്കന്‍ഡുള്ള വീഡിയോ ആയിരുന്നു ഇത്. മാത്രമല്ല അപ്‌ലോഡ് ചെയ്ത് ഏകദേശം എട്ടുമണിക്കൂറോളം ഇത് ഇന്റര്‍നെറ്റില്‍ ലഭ്യവുമായിരുന്നു.

മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് സോണി പിക്‌ച്ചേര്‍സ് കാര്യം അറിയുന്നത്. ഉടന്‍ തന്നെ സിനിമ നീക്കം ചെയ്യുകയായിരുന്നു. ജോണ്‍ മാത്യൂസ് സംവിധാനം ചെയ്യുന്ന സിനിമയുടെ റിലീസ് അടുത്തമാസമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button