മാഡ്രിഡ്: ഫ്രഞ്ച് യുവതാരം കെയ്ലാന്‍ എംബപ്പെയെ ടീമില്‍ എത്തിക്കുന്നു എന്ന വാര്‍ത്ത പൂർണമായും നിഷേധിച്ച് റയല്‍ മാഡ്രിഡ് തന്നെ രംഗത്ത്. 272 മില്യണ്‍ യൂറോ നല്കി എംബപ്പെയെ ടീമില്‍ എത്തിക്കും എന്ന വാര്‍ത്തകള്‍ സോഷ്യൽ മീഡിയയിലൂടെയും വാർത്താമാധ്യമങ്ങളിലൂടെയും വലിയ തോതിൽ പരന്നിരുന്നു. അതോടെയാണ് ഇങ്ങനെ ഒരു വിശദീകരണം നല്കാന് റയല്‍ മാഡ്രിഡ് തന്നെ മുന്നോട്ട് വന്നത്. തങ്ങളുടെ ഒഫിഷ്യല്‍ വെബ്സൈറ്റിലൂടെയും സോഷ്യല്‍ മീഡിയ അകൗണ്ടുകള്‍ വഴിയുമാണ് റയല്‍ മാഡ്രിഡ് വിശദീകരണം നല്‍കിയത്.
ഇതേക്കുറിച്ചുള്ള റയൽ മാഡ്രിഡിന്റെ ഔദ്യോഗിക അറിയിപ്പ് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയുക
also read : എന്തുകൊണ്ട് നെയ്മര്‍ വീഴ്ത്തപ്പെടുന്നു ?
Post Your Comments