കോട്ടയം: തന്നെ മാനസികരോഗിയാക്കാന്‍ ശ്രമിച്ചാല്‍ നിയമപരമായി നേരിടുമെന്ന് കൊല്ലപ്പെട്ട കെവിന്റെ ഭാര്യ നീനു. കെവിനെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയത് അമ്മയുടെ നേതൃത്വത്തിലാണ്.എല്ലാകാര്യങ്ങളും അമ്മയ്ക്കറിയാം. മനോരോഗത്തിന് ചികിത്സ തേടിയെന്ന അമ്മയുടെ വാദം തെറ്റാണ്. എന്നാൽ ഒരു തവണ മനശാസ്ത്രജ്ഞന്റെ അടുത്ത് കൗണ്‍സിലിംഗിന് പോയിട്ടുണ്ടെന്നും നീനു പറയുകയുണ്ടായി.
Read Also: കെവിന്‍ വധം : വെളിപ്പെടുത്തലുമായി നീനുവിന്റെ അമ്മ
അതേസമയം കെവിന്‍ വധക്കേസിലെ ഗൂഢാലോചനയില്‍ പങ്കില്ലെന്ന് നീനുവിന്റെ അമ്മ രഹ്ന അന്വേഷണസംഘത്തിന് മൊഴി നൽകി. മകളുടെ സന്തോഷമായിരുന്നു തനിക്ക് വലുത്. ആരോടെങ്കിലും ഇഷ്ടമുണ്ടായിരുന്നെങ്കില്‍ വിവാഹം നടത്തിക്കൊടുക്കാമെന്ന് പറഞ്ഞിരുന്നതാണ്. നീനുവിനോട് അടുപ്പം കാണിക്കുന്നവരെ ഭയപ്പെടുത്താറുണ്ടായിരുന്നുവെന്ന ആരോപണം തെറ്റാണ്. രാവിലെ 11 മണിക്ക് ആരംഭിച്ച ചോദ്യം ചെയ്യല്‍ വൈകീട്ട് നാലര വരെ നീണ്ടുനിന്നു.
Post Your Comments