KeralaLatest News

കെവിന്‍ വധം; നീനുവിനെ ഈയാഴ്ച വിസ്തരിക്കും

കൊച്ചി: കെവിന്‍ വധക്കേസില്‍ നീനുവിനെ ഈയാഴ്ച തന്നെ വിസ്തരിക്കാൻ തീരുമാനം. മറ്റ് സാക്ഷികളെ വിസ്തരിച്ച ശേഷം നീനുവിനെ വിസ്തരിക്കാനാണ് നേരത്തെ തീരുമാനിച്ചതെങ്കിലും ഉടന്‍ വിസ്താരണ ആരംഭിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഈയാഴ്ച കഴിഞ്ഞാല്‍ കോടതി പത്ത് ദിവസം അവധിയാണ്. അവധിക്ക് മുന്‍പ് വിസ്തരിക്കാനാണ് തീരുമാനം.

അതേസമയം കെവിന്റേത് ദുരഭിമാനക്കൊലയാണെന്ന പ്രോസിക്യൂഷന്റ വാദം ശരിവയ്ക്കുന്ന മൊഴിയാണ് ബന്ധുക്കള്‍ നല്‍കിയത്. നീനുവിന്റ അച്ഛന്‍ ചാക്കോയും സഹോദരന്‍ ഷാനു ചാക്കോയും കെവിനുമായുള്ള വിവാഹത്തെ ശക്തമായി എതിര്‍ത്തുവെന്ന് ബന്ധു മൊഴി നൽകി. കെവിന്‍ താഴ്ന്ന ജാതിയില്‍പ്പെട്ടത് കൊണ്ട് നീനുവുമായുള്ള വിവാഹം അംഗീകരിക്കില്ലെന്ന് ഷാനു ചാക്കോ പറഞ്ഞുവെന്ന് കെവിന്റ ബന്ധുക്കള്‍ മൊഴി നല്‍കി. കൂടാതെ നീനുവിനെ തിരിച്ച്‌ കിട്ടാന്‍ വില പേശാനാണ് കെവിനെയും അനീഷിനേയും തട്ടിക്കൊണ്ട് പോയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button