
റിയാദ് : ഭക്ഷണം കഴിച്ചില്ലെങ്കിൽ സൗദിയിൽ ഇനിമുതൽ 1000 റിയാല്‍ പിഴ ഈടാക്കും.ലോകത്ത് ഭക്ഷണം പാഴാക്കുന്നതില്‍ മുമ്പിൽ നിൽക്കുന്ന രാജ്യമാണ് സൗദി. ഇതിനെതിരേ കർശന നിര്‍ദ്ദേശവുമായി സൗദി ഫുഡ്ബാങ്കായ ഇത്ആം രംഗത്തെത്തി.
സൗദിയില്‍ പ്രതിവര്‍ഷം 427 ടണ്‍ ഭക്ഷണ സാധനങ്ങൾ പാഴാക്കപ്പെടുന്നതായി യു.എന്നിന്റെ ഫുഡ് ആന്റ് അഗ്രിക്കള്‍ച്ചര്‍ ഓര്‍ഗനൈസേഷന്റെ റിപ്പോര്‍ട്ട് പുറത്തുവന്ന പശ്ചാത്തലത്തിലാണിത്. പാഴാക്കുന്ന ഒരു കിലോ ഭക്ഷണത്തിന് 1000 റിയാല്‍ പിഴ ഈടാക്കണമെന്നത് അടക്കമുള്ള നിര്‍ദ്ദേശമാണ് മുനിസിപ്പാലിറ്റി കാര്യ മന്ത്രാലയത്തിന് ഫുഡ്ബാങ്ക് സമര്‍പ്പിച്ച ശുപാര്‍ശയില്‍ മുന്നോട്ടുവച്ചിരിക്കുന്നത്.
Read also:ബ്ലോക്ക് ചെയ്തവരെ തനിയെ അണ്‍ബ്ലോക്ക് ചെയ്യുന്ന പുതിയ ബഗ്ഗ് ഫേസ്ബുക്കില്‍
ഇതുമായി ബന്ധപ്പെട്ട് ഹോട്ടലുകള്‍, വിവാഹ ഹാളുകള്‍, കാറ്ററിംഗ് സര്‍വീസുകള്‍ തുടങ്ങിയവയുമായി മന്ത്രാലയം വ്യക്തമായ കരാര്‍ ഉണ്ടാക്കണം. ഭക്ഷണം പാഴാക്കുന്നവരുടെ ലൈസന്‍സ് റദ്ദ് ചെയ്യുന്നതടക്കമുള്ള കര്‍ശന നടപടികള്‍ ഉണ്ടായാല്‍ മാത്രമേ ഇക്കാര്യത്തില്‍ മാറ്റങ്ങളുണ്ടാക്കാനാവൂ എന്ന് ഫുഡ്ബാങ്കിന്റെ സെക്രട്ടറി ജനറല്‍ ഫൈസല്‍ ശോഷാന്‍ പറഞ്ഞു.
Post Your Comments