Latest NewsTechnology

മറ്റുള്ളവരുടെ വാട്സാപ്പ് സ്റ്റാറ്റസുകൾ ഡൗൺലോഡ് ചെയ്യാനുള്ള എളുപ്പവഴികള്‍

2017ന്റെ തുടക്കത്തിൽ വാട്സ്ആപ്പ്, ഫേസ്ബുക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകൾ സ്നാപ്ചാറ്റിന്റെ മാതൃകയിൽ ‘സ്റ്റോറി’ ഫീച്ചർ രംഗത്തെത്തിച്ചിരുന്നു. തങ്ങൾക്ക് ഇഷ്ടപെട്ട ചിത്രങ്ങളും മുപ്പതു സെക്കൻഡിൽ താഴെയുള്ള വിഡിയോകളും അപ്‌ലോഡ് ചെയ്യാൻ അനുവദിക്കുന്നതാണ് സ്റ്റോറി ഫീച്ചർ. അപ്ലോഡിന് 24 മണിക്കൂറുകൾക്കു ശേഷം അപ്രത്യക്ഷമാകുന്ന രീതിയിലാണ് ഈ ഫീച്ചർ ഒരുക്കിയിരിക്കുന്നത്. ആരൊക്കെ നമ്മുടെ സ്റ്റാറ്റസ് അല്ലെങ്കിൽ സ്റ്റോറി കണ്ടു എന്ന് ഉപയോക്താവിന് അറിയാനും ഇതിലൂടെ സാധിക്കും.

എന്നാൽ പ്രൈവസി പോളിസിയുടെ ഭാഗമായി ഒരു ഉപയോക്താവിന് മറ്റൊരാളുടെ സസ്റ്റാറ്റസുകളോ സ്റ്റോറികളോ ഡൌൺലോഡ് ചെയ്യാനുള്ള സ്വാതന്ത്ര്യം വാട്സാപ്പോ മറ്റു സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളോ നൽകുന്നില്ല. നമുക്ക് ഒരു സ്റ്റാറ്റസ് വിഡിയോ ഇഷ്ടപെട്ടാൽ അത് അവരോടു ചോദിച്ചു വാങ്ങുകയല്ലാതെ പ്രത്യക്ഷത്തിൽ വേറെ നിർവാഹമൊന്നുമില്ല. എന്നാൽ ഇങ്ങനെ ഇപ്പോഴും ഒരാളോട് തന്റെ സ്റ്റാറ്റസ് അയച്ചു തരാൻ പറയുന്നത് അവർക്ക് ഒരുപക്ഷെ അരോചകമായി തോന്നാം. എന്നാൽ ഇതൊഴിവാക്കാനും സ്റ്റാറ്റസുകൾ ഡൌൺലോഡ് ചെയ്യാനും എളുപ്പവഴികളുണ്ട്. എങ്ങനെയെന്ന് നോക്കാം:

1. അദൃശ്യ വാട്സാപ്പ് ഫോൾഡർ

നമ്മൾ നമ്മുടെ സുഹൃത്തിന്റെ വാട്സാപ്പ് സ്റ്റാറ്റസിൽ ക്ലിക്ക് ചെയ്യുമ്പോൾ തന്നെ നമ്മുടെ ഫോണിൽ ഈ സ്റ്റാറ്റസ് നമ്മളറിയാതെ തന്നെ ഡൗൺലോഡ് ആകപ്പെടുന്നുണ്ട്. നമ്മുടെ ഫോണിന്റെ സ്റ്റോറേജിൽ വാട്സാപ്പിന്റെ ഫോൾഡറിനുള്ളിലെ മറ്റൊരു അദൃശ്യ ഫോൾഡറായ .statuses എന്ന ഫോൾഡറിലാണ് ആണ് ഇത് ഡൌൺലോഡ് ചെയ്യപ്പെടുന്നത്. എന്നാൽ കോപ്പിറൈറ്റിന്റെയും ഉപയോക്താവിന്റെ സ്വകാര്യതയും മാനിച്ചുമുള്ള പ്രൈവസി പോളിസിയുടെ ഭാഗമായാണ് നമ്മളിൽ നിന്നും ഇത് അദൃശ്യമാക്കി വെക്കപ്പെടുന്നത്. ചുരുക്കിപ്പറഞ്ഞാൽ നമ്മൾ ഇതുവരെ കണ്ടിട്ടുള്ള എല്ലാ സ്റ്റാറ്റസുകളും നമ്മളറിയാതെ തന്നെ നമ്മുടെ ഫോണിൽ സേവ് ചെയ്യപ്പെടുന്നുണ്ടായിരുന്നു. ഈ ഫോൾഡർ അൺഹൈഡ് ചെയ്യുന്നതിലൂടെ നമുക്ക് മറ്റുള്ളവരുടെ സ്റ്റാറ്റസുകൾ കോപ്പി ചെയ്യാൻ സാധിക്കും. ഇതിനായി നമ്മുടെ ആൻഡ്രോയിഡ് ഫോൺ റൂട്ട് ചെയ്യേണ്ട ആവശ്യകതയും വരുന്നില്ല. ഇങ്ങനെ ചെയ്യുന്നതിലൂടെ നമ്മൾ കാണുന്ന സ്റ്റാറ്റസുകൾ തനിയെ നമ്മുടെ ഫോണിന്റെ ഗാലറിയിൽ സേവ് ചെയ്യാനാകും.

2. ആപ്ലിക്കേഷനുകൾ വഴി

വാട്സാപ്പിലെ സ്റ്റാറ്റസുകൾ ഡൌൺലോഡ് ചെയ്യാൻ സഹായിക്കുന്ന നിരവധി ആപ്ലിക്കേഷനുകൾ ഗൂഗിൾ പ്ലേയിലും മറ്റ് ആപ്പ് മാർക്കറ്റുകളിലും സുലഭമായി ലഭ്യമാണ്. ഈ അപ്പ്ലിക്കേഷനുകൾ വാട്സാപ്പ് പ്രോത്സാഹിപ്പിക്കുന്നില്ലെങ്കിലും കൂടുതൽ പേരും മറ്റുള്ളവരുടെ സ്റ്റാറ്റസ് ഡൗൺലോഡ് ചെയ്യാൻ ഈ ആപ്പുകളെയാണ് ആശ്രയിക്കാറുള്ളത്.

ശ്രദ്ധിക്കുക: ഒരു വ്യക്തിയുടെ അനുവാദമില്ലാതെ അയാൾക്ക് പകർപ്പവകാശമുള്ള ചിത്രങ്ങളും വിഡിയോകളും ഡൌൺലോഡ് ചെയ്ത് ഉപയോഗിക്കുന്നത് കുറ്റകരമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button