ദുബായ്: പ്രതിഷേധങ്ങൾക്കൊടുവിൽ ഹിന്ദു മീല്‍സ് വീണ്ടും ഭക്ഷണ മെനുവിലേക്ക് തിരിച്ചുകൊണ്ട് വരാന്‍ എമിറേറ്റ്സ് അധികൃതരുടെ തീരുമാനം. ഹിന്ദു ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ ഇഷ്‌ടപ്രകാരം ഭക്ഷണം തെരഞ്ഞെടുക്കുന്നതിന് വേണ്ടി ഭക്ഷണ മെനുവില്‍ വീണ്ടും ഹിന്ദു മീല്‍സ് ഉള്‍പ്പെടുത്തിയതായി എമിറേറ്റ്‌സ് അധികൃതര്‍ തന്നെയാണ് അറിയിച്ചിരിക്കുന്നത്.
Read Also: എമിറേറ്റ്സില്‍ ഇനി ‘ഹിന്ദു ഊണ്’ ഇല്ല
തങ്ങളുടെ താത്പര്യങ്ങള്‍ക്ക് അനുസരിച്ച് ഭക്ഷണം തിരഞ്ഞെടുക്കാനുള്ള അവസരംഉണ്ടാകുമെന്നും കമ്പനി വ്യക്തമാക്കി. സസ്യാഹാരികൾക്കായി ജെയ്ന്‍ മീല്‍, ഇന്ത്യന്‍ മീല്‍, കോഷര്‍ മീല്‍, ബീഫ് ഉള്‍പ്പെടാത്ത നോണ്‍-വെജ് വിഭവങ്ങള്‍ തുടങ്ങിയവ തിരഞ്ഞെടുക്കാമെന്ന് എമിറേറ്റ്സ് അധികൃതർ മുൻപ് വ്യക്തമാക്കിയിരുന്നു.
Post Your Comments