ദുബായ്•ദുബായ് ആസ്ഥാനമായ എമിറേറ്റ്സ് എയര്‍ലൈനിലെ ഇക്കോണമി ക്ലാസ് യാത്രക്കാര്‍ക്ക് ഇനി മുതല്‍ ‘ഹിന്ദു നോണ്‍-വെജിറ്റേറിയന്‍ ഊണ്’ തെരഞ്ഞെടുക്കാന്‍ കഴിയില്ല. അതേസമയം, ഈ സൗകര്യം ബിസിനസ്, ഫസ്റ്റ് ക്ലാസുകളില്‍ തുടരും.
ബീഫ് ഒഴിവാക്കിയുള്ളതാണ് ‘ഹിന്ദു നോണ്‍-വെജിറ്റേറിയന്‍ ഭക്ഷണം’.
ജൂലൈ 1 മുതല്‍ ബുക്ക് ചെയുന്ന, ഒക്ടോബര്‍ 1 മുതലുള്ള ഇക്കോണമി ക്ലാസ് യാത്രികര്‍ക്ക് ‘ഹിന്ദു ഊണ്’ തെരഞ്ഞെടുക്കാന്‍ കഴിയില്ലെന്ന് എമിറേറ്റ്സ് ഇ-മെയില്‍ മുഖാന്തിരം യാത്രക്കാരെ അറിയിച്ചു. ഒക്ടോബറില്‍ ഇക്കോണമി ക്ലാസിലെ ഹിന്ദു ഊണ് സേവനം നിര്‍ത്തും.
വിമാനക്കമ്പനി തീരുമാനത്തിനെതിരെ പരാതിയുമായി നിരവധിപേര്‍ ട്വിറ്ററില്‍ രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ ഫസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസ് ടിക്കറ്റുകളില്‍ ഹിന്ദു മീല്‍സ് തുടര്‍ന്നും ലഭിക്കുമെന്ന് എമിറേറ്റ്സ് വ്യക്തമാക്കി.
Hi Sam, we still offer Hindu meals in First and Business class cabins.
— Emirates Support (@EmiratesSupport) June 29, 2018
Emirates values the cultural and religious dietary preferences of all customers. Our Hindu customers can order in advance from a wide variety of regionally-inspired vegetarian and special meals catering to specific dietary requirements, in all classes of travel.
— Emirates Support (@EmiratesSupport) July 1, 2018
Post Your Comments