ലോകകപ്പിലെ കൊളംബിയയെ തോല്‍പ്പിച്ച് ഇംഗ്ലണ്ട് ക്വാര്‍ട്ടറില്‍ കടന്നു. കൂടാതെ പെനാല്‍റ്റിയില്‍ രണ്ട് ഷോട്ടുകള്‍ പിഴച്ച കൊളംബിയയ്ക്കെതിരേ നാല് കിക്കുകള്‍ ഗോളാക്കി ഇംഗ്ലണ്ട് ലോകകപ്പില്‍ ചരിത്രം സൃഷ്ടിക്കുകയും ചെയ്തു. പെനാല്‍റ്റിയില്‍ ഇതുവരെ ജയിക്കാത്ത ടീമെന്ന പേരും ഇതോടെ ഇംഗ്ലണ്ടിന് മാറിക്കിട്ടി.
അവസാന പ്രീ ക്വാര്‍ട്ടറില്‍ കൊളംബിയയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ചാണ് ഇംഗ്ലണ്ട് ക്വാര്‍ട്ടറില്‍ കടന്നത്. ഹാരി കെയ്ന്‍ ഇംഗ്ലണ്ടിനായി ആദ്യ ഗോള്‍ നേടിയപ്പോള്‍ യെറി മിന കൊളംബിയയ്ക്ക് സമനില ഗോള്‍ സമ്മാനിച്ചു. കോര്‍ണര്‍ കിക്കാണ് ഇംഗ്ലണ്ടിന്റെ ഗോളിലേക്കുള്ള വഴി തുറന്നത്. പെനാല്‍റ്റി എടുത്ത കെയ്ന് പിഴച്ചില്ല. ഈ ലോകകപ്പില്‍ തന്റെ പേരിലുള്ള ഗോളുകളുടെ എണ്ണം ആറിലേക്ക് ഉയര്‍ത്തി കെയ്ന്‍ ഇംഗ്ലണ്ടിന് ലീഡ് നേടിക്കൊടുത്തു.
Also Read : സെക്‌സ് റോബോട്ട് വേശ്യാലയത്തിനും വിശ്രമം നല്‍കാതെ റഷ്യന്‍ ലോകകപ്പ്
കൊളംബിയന്‍ താരങ്ങള്‍ ഇംഗ്ലീഷ് താരങ്ങള്‍ക്കെതിരേ അടവുകള്‍ പുറത്തെടുത്തതോടെ റഫറിക്ക് പലതവണ മഞ്ഞക്കാര്‍ഡ് പുറത്തെടുക്കേണ്ടി വന്നു. ആറ് മഞ്ഞക്കാര്‍ഡുകളാണ് കൊളംബിയന്‍ താരങ്ങള്‍ മത്സരത്തില്‍ വാങ്ങിക്കൂട്ടിയത്. കളി ഇംഗ്ലണ്ടിന് അനുകൂലമായി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് കൊളംബിയ സമനില ഗോള്‍ നേടിയത്.
Post Your Comments