ഗൊരഖ്പുര്‍: ഉത്തർപ്രദേശിലെ ആശുപത്രിയിൽ കുട്ടികൾ മരിച്ച സംഭവത്തിൽ അറസ്റ്റിലായ ഡോ. കഫീല്‍ഖാന്റെ സഹോദരനെതിരേ കേസെടുത്തു. വ്യാജ ഡ്രൈവിംഗ് ലൈസന്‍സ് നല്കി ബാങ്ക് അക്കൗണ്ട് തുറന്നെന്ന കുറ്റം ചുമത്തിയാണ് കേസെടുത്തത്. കഫീല്‍ഖാന്റെ മൂത്ത സഹോദരന് അദീല്‍ ഖാന്, അദ്ദേഹത്തിന്റെ സഹായി മുഹമ്മദ് ഫൈസാന്‍ എന്നിവർക്കെതിരെയാണ് ഉത്തര്‍പ്രദേശ് പോലീസ് കേസെടുത്തത്.
Read also:അധ്യാപിക മരിച്ചതിനു പിന്നില്‍ ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ആ യുവാവ്? പോലീസ് നിരിക്ഷണം ഇങ്ങനെ
2009ല്‍ ഇരുവരും തന്റെ ഫോട്ടോ നല്കി യൂണിയന് ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയില്‍ അക്കൗണ്ട് തുറന്നുവെന്നു പറഞ്ഞ് മുസാഫിര്‍ ആലം എന്നയാള്‍ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. അക്കൗണ്ടിലൂടെ രണ്ടു കോടി രൂപയുടെ ഇടപാട് നടത്തിയെന്നു കണ്ടെത്തിയതായി പോലീസ് പോലീസ് പറഞ്ഞു.
Post Your Comments