അഹമ്മദാബാദ്•ആഗസ്റ്റില്‍ നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന മുന്‍ എം.എല്‍.എ ഭോലാഭായ് ഗോഹേല്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തി.
കോണ്‍ഗ്രസ് നേതാവ് കുന്‍വര്‍ജി ബാവലിയ എം.എല്‍.എ സ്ഥാനം രാജിവച്ച് ബി.ജെ.പി മന്ത്രിസഭയില്‍ ചേര്‍ന്നതിന് പിന്നാലെയാണ് ഗോഹേലിന്റെ മടക്കം. ഏറെ സ്വാധീനമുള്ള കോലി സമുദായത്തില്‍ നിനുള്ളവരാണ് ഇരുവരും.
2012 ല്‍ രാജ്കോട്ടിലെ ജസ്ദന്‍ മണ്ഡലത്തില്‍ നിന്ന് നിയമസഭയില്‍ എത്തിയിട്ടുള്ള ഗോഹേലിനെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ അമിത് ചവ്ദ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്തു. പ്രതിപക്ഷ നേതാവ് പരേഷ് ധനനിയും ഒപ്പമുണ്ടായിരുന്നു.
ആഗസ്റ്റില്‍ നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ക്രോസ് വോട്ട് ചെയ്ത രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാരില്‍ ഒരാളാണ് ഗോഹേല്‍. ഈ തെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ വിജയിച്ചിരുന്നു. തുടര്‍ന്ന് ബി.ജെ.പിയില്‍ ചേര്‍ന്ന ഗോഹേല്‍ 2017 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാത്തത്തില്‍ ബി.ജെ.പിയുമായി അത്ര രസത്തിലല്ലായിരുന്നുവെന്നാണ് സൂചന.
Post Your Comments