പത്തനംതിട്ട : ജെസ്‌നയെ കാണാതായിട്ട് വീട്ടില്‍ നിന്ന് പരാതി നല്‍കിയത് ഒരു രാത്രിയും പകലും കഴിഞ്ഞാണെന്നും ഇക്കാര്യം പൊലീസ് എന്തുകൊണ്ട് അന്വേഷിച്ചില്ലെന്നും പൊലീസിനെതിരെ കടുത്ത വിമര്‍ശനവുമായി ആക്ഷന്‍ കൗണ്‍സില്‍ ജെസ്‌നയെ കാണാതായ സംഭവത്തില്‍ നുണപരിശോധന ഉള്‍പ്പെടെ ശാസ്ത്രീയ തെളിവുകള്‍ കണ്ടെത്തുന്നതില്‍ പൊലീസ് പൂര്‍ണമായും പരാജയപ്പെട്ടതായും ആക്ഷന്‍ കൗണ്‍സില്‍ ആരോപിച്ചു.
ഹൈക്കോടതിയില്‍. പൊലീസ് നല്‍കിയ സത്യവാങ്മൂലത്തില്‍ മൊഴികളാണ് ഏറെയും. ഓരോ മൊഴിയുടെയും അടിസ്ഥാനത്തില്‍ തെളിവുകള്‍ കണ്ടെത്താന്‍ പൊലീസ് ശ്രമിച്ചിട്ടില്ല. 130 പേരുടെ മൊഴികളും 250 പേരെ ചോദ്യം ചെയ്ത റിപ്പോര്‍ട്ടുമാണ് കോടതിയില്‍ സമര്‍പ്പിച്ചത്.
പാറയിടുക്കിലും അരുവിയിലും കൊക്കയിലും തിരച്ചില്‍ നടത്തുകയും ഇന്ത്യയൊട്ടുക്ക് അന്വേഷണം വ്യാപിപ്പിക്കുകയും ചെയ്തതായി അവകാശപ്പെടുമ്പോള്‍ ബലവത്തായ എന്തു തെളിവുണ്ടെന്നു പറയാന്‍ പൊലീസിനു കഴിയുന്നില്ലെന്ന് ആക്ഷന്‍ കൗണ്‍സില്‍ ജനറല്‍ കണ്‍വീനര്‍ കെ.കെ.എസ്.ദാസ്, കണ്‍വീനര്‍ നിഷ അലക്‌സ് എന്നിവര്‍ പറഞ്ഞു.
എരുമേലി സ്റ്റാന്‍ഡിലെയും വാവരുപള്ളിക്കു മുന്‍പിലെയും സിസിടിവികളില്‍ ജെസ്‌ന കടന്നു പോയതിന്റെ തെളിവില്ല. മാര്‍ച്ച് 22നു രാവിലെ 9.30ന് ജെസ്‌നയെ കാണാതായതായി പിതാവ് ജെയിംസിന്റെ പരാതിയും മൊഴിയും അന്വേഷിച്ച് ശാസ്ത്രീയമായ കൃത്യത വരുത്തിയിട്ടില്ല. പരാതി 23ന് രാവിലെ എട്ടിനു മാത്രമാണ് വെച്ചൂച്ചിറ പൊലീസിനു നല്‍കിയത്.
പരാതി നല്‍കാന്‍ ഒരു രാത്രിയും പകലും എന്തു കൊണ്ടു വൈകി എന്ന് അന്വേഷിച്ചിട്ടില്ല. സംഘത്തിന്റെ കണ്ടെത്തലുകളും നിഗമനങ്ങളും കോടതിക്കു നല്‍കിയ റിപ്പോര്‍ട്ടില്‍ ഇല്ല. വെളിപ്പെടുത്താന്‍ പൊലീസ് തയാറാകുന്നുമില്ല. അന്വേഷണം സിബിഐക്കു വിടണമെന്നാണ് ആക്ഷന്‍ കൗണ്‍സിലിന്റെ ഇപ്പോഴത്തെ ആവശ്യം
Post Your Comments