ന്യൂഡല്‍ഹി: 11 പേരുടെ മരണത്തിനു പിന്നില്‍ ഇളയമകന് ലളിത് ഭാട്ടിയ. വിചിത്രരീതികളുള്ള ഇയാള്‍ സംസാരിച്ചിരുന്നത് പിതാവിന്റെ ആത്മാവിനോട് മാത്രമാണെന്ന് പൊലീസ് പറയുന്നു.
കൂട്ടമരണത്തിനു കാരണക്കാരന്‍ നാരായണന് ദേവിയുടെ ഇളയമകന് ലളിത് ഭാട്ടിയയില്‍ ആണ് എല്ലാ അന്വേഷണവും ചെന്നെത്തുന്നത്. വീട്ടില്‍ നിന്ന് കണ്ടെടുത്ത ഡയറിക്കുറിപ്പുകളെല്ലാം ലളിത് ഭാട്ടിയയുടെ പങ്കിനെയാണ് വ്യക്തമാക്കുന്നത്.
അവസാന നിമിഷം, അവസാന ആഗ്രഹത്തിന്റെ പൂര്‍ത്തീകരണസമയം, ആകാശം നീങ്ങും, ഭൂമി കുലുങ്ങും, പേടിക്കരുത്, മന്ത്രങ്ങള്‍ ശക്തിയായി ഉരുവിട്ടുകൊണ്ടിരിക്കുക, ഞാന്‍ വന്ന് നിങ്ങളെ കൊണ്ടുപോകും. മറ്റുള്ളവരെ കൊണ്ടുപോകാനും ഞാന്‍ സഹായിക്കും.. ലളിത് ഭാട്ടിയ എഴുതിയതെന്ന് സംശയിക്കുന്ന കുറിപ്പിലെ വരികളാണിത്..
അതിവിചിത്രമായ പെരുമാറ്റ രീതികളായിരുന്നു ലളിത് ഭാട്ടിയയുടേതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. വര്‍ഷങ്ങളായി മൗനവ്രതത്തിലായിരുന്നു ഇയാള്‍. പലചരക്കു കടയിലെത്തുന്ന ഇടപാടുകാരോട് പോലും ഇയാള്‍ സംസാരിച്ചിരുന്നില്ല. കുറിപ്പുകളെഴുതിയാണ് അവരുമായി ആശയവിനിമയം നടത്തിയിരുന്നതെന്ന് പോലീസ് പറയുന്നു. മരിച്ചുപോയ അച്ഛന്റെ ആത്മാവിനോട് സംസാരിക്കാന്‍ വേണ്ടി മാത്രമാണ് ഇയാള്‍ മൗനവ്രതം വെടിയുന്നതെന്നും അയാള്‍ പറഞ്ഞിരുന്നത്. കടുത്ത അന്ധവിശ്വാസികളായ ഇവര്‍ ലോകാവസാനം വരുമെന്ന് വിശ്വസിച്ചിരുന്നത്. 10 വര്‍ഷം മുമ്പ് മരിച്ചുപോയ പിതാവിന്റെ നിര്ദ്ദേശങ്ങളാണിതെന്നു പറഞ്ഞാണ് ലളിത് കൂട്ട ആത്മഹത്യയ്ക്ക് കുടുംബാംഗങ്ങളെ പ്രേരിപ്പിച്ചത്.
Post Your Comments