Latest NewsTennisSports

വിംബിൾഡൺ : രണ്ടാം റൗണ്ടിലേക്ക് കടന്ന് ഫെഡറര്‍

ലണ്ടന്‍: വിംബിള്‍ഡണിലെ ആദ്യദിനത്തില്‍ നിലവിലെ ചാമ്പ്യനും ഒന്നാം സീഡുമായ റോജര്‍ ഫെഡറര്‍ രണ്ടാം റൗണ്ടിലേക്ക് കടന്നു. ഒന്‍പതാം വിംബിള്‍ഡണ്‍ കിരീടം ലക്ഷ്യമിട്ടിറങ്ങിയ ഫെഡറര്‍ ആദ്യ റൗണ്ടില്‍ അനായാസ ജയമാണ് സ്വന്തമാക്കിയത്. സെര്‍ബിയയുടെ ദുസാന്‍ ലജോവിക്കിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. സ്‌കോര്‍ 6-1, 6-3, 6-4. അതേസമയം മൂന്നാം സീഡ് മരിന്‍ സിലിക്, സാം ഖുറെ, സ്റ്റാനിസ്ലാസ് വാവ്‌റിങ്ക എന്നിവരും വനിതാ വിഭാഗത്തില്‍ സെറീന വില്യംസ്, കരോളിന്‍ വോസ്‌നിയാക്കി, കരോളിനെ പ്ലിസ്‌കോവ എന്നിവരും രണ്ടാം റൗണ്ടില്‍ കടന്നു.

Also read : സ്വന്തം റെക്കോർഡ് തിരുത്തി ആരോൺ ഫിഞ്ച്

shortlink

Related Articles

Post Your Comments

Related Articles


Back to top button