കൊൽക്കത്ത : ബി.ജെ.പി പ്രവര്ത്തകൻ മരിച്ച നിലയില്‍. പശ്ചിമബംഗാളിലെ മുര്‍ഷിദാബാദ് ജില്ലയിലെ ശക്തിപൂര്‍ ഗ്രാമത്തില്‍ നിന്നാണ് ബി.ജെ.പി പ്രവര്‍ത്തകനായ ധര്‍മരാജ് ഹസ്റ (54)യെ കൈയ്യും കാലും ബന്ധിക്കപ്പെട്ട് തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇക്കാര്യത്തില്‍ പരാതി ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചതായും അറിയിച്ചു. നേരത്തെ രണ്ട് ബി.ജെ.പി പ്രവര്‍ത്തകരുടെ മൃതദേഹം മരത്തില്‍ കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തിയിരുന്നു
പാര്‍ട്ടിയുടെ മുന്നേറ്റത്തില്‍ അസൂയ പൂണ്ട തൃണമൂല്‍ കോണ്‍ഗ്രസ് തങ്ങളുടെ പ്രവര്‍ത്തകരെ കൊന്നൊടുക്കുകയാണെന്ന ആരോപണവുമായി ബി.ജെ.പി രംഗത്തെത്തി. ശക്തിപൂര്‍ മണ്ഡലം കമ്മിറ്റിയുടെ പ്രവര്‍ത്തകനായിരുന്ന ധര്‍മരാജ് അടുത്തിടെ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പിന്തുണച്ചതിന്റെ പേരില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഗുണ്ടകളില്‍ നിന്നും വധഭീഷണി നേരിട്ടിരുന്നെന്നും ഞായറാഴ്ച അദ്ദേഹത്തെ കൊന്ന് തടാകത്തില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നും ബി.ജെ.പി നേതാവ് ഗൗരി ശങ്കര്‍ ഘോഷ് ആരോപിച്ചു. അതേസമയം ബിജെപി പ്രവർത്തകന്റെ മരണത്തിൽ തങ്ങളുടെ പാര്‍ട്ടിക്കോ പ്രവര്‍ത്തകര്‍ക്കോ പങ്കില്ലെന്ന വാദവുമായി തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തി.
Post Your Comments