കൊച്ചി: അഭിമന്യുവിന്റെ കൊലപാതകത്തില്‍ കൊലയാളികളെ ന്യായീകരിച്ച് എസ്.ഡി.പി.ഐ രംഗത്ത്. ഇതൊരു ഏകപക്ഷീയമായ ആക്രമണമല്ലെന്നു അന്വേഷണത്തിൽ മനസ്സിലായെന്നും ക്യാമ്പസ് ഫ്രണ്ടുകാര്‍ സ്വയംരക്ഷക്കായാണ് ആയുധമെടുത്തതെന്നും എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡണ്ട് അബ്ദുല്‍ മജീദ് ഫൈസി പറഞ്ഞു. നൂറോളം വരുന്ന എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ 15ഒാളം വരുന്ന ക്യാമ്പസ് ഫ്രണ്ടുകാരെ ആക്രമിക്കാനെത്തിയപ്പോള്‍ സ്വയം രക്ഷക്കായാണ് അതിലൊരാള്‍ കത്തി പ്രയോഗിച്ചതെന്ന് മജീദ് ഫൈസി പറഞ്ഞു.
‘എസ് എഫ് ഐക്കാരായ നൂറുകണക്കിനാളുകൾ അന്ന് കാമ്പസിൽ ഉണ്ടായിരുന്നു. അഭിമന്യു ഉൾപ്പെടെ വളരെ കുറച്ചു പേരാണ് അവിടെ ഉണ്ടായിരുന്നതെന്നുള്ളത് വ്യാജപ്രചരണമാണ്. ഇതിനെല്ലാം ദൃക്‌സാക്ഷികൾ ഉണ്ടെന്നും ‘മജീദ് ഫൈസി പറഞ്ഞു. കഴിഞ്ഞ ദിവസം എസ് ഡി പി ഐ സംഭവത്തെ അപലപിക്കുകയും കൊലപാതകികളെ തള്ളിപ്പറയുകയും ചെയ്തിരുന്നു.
Post Your Comments