കണ്ണൂര്‍: കലാലയങ്ങളില്‍ രക്തക്കറ പുരളുന്നൊരു അവസ്ഥയാണ് ഇപ്പോള്‍ കണ്ടുവരുന്നത്. പല സംഘടനകളോടും സിപിഎം നേതൃത്വം കാണിച്ച മൃദു സമീപനമാണ് ഇവര്‍ക്ക് കേരളത്തിലെ ക്യാമ്പസുകളില്‍ കടന്നു കയറാന്‍ സഹായകരമായത്. സംഘപരിവാര്‍ സംഘടനകളെ കുറ്റപ്പെടുത്തുകയും അവഹേളിക്കുകയും ചെയ്യുന്ന രീതിയിലുളള പ്രസ്താവനകള്‍ സിപിഎം നേതൃത്വം പലപ്പോഴും പുറത്തിറക്കിയിട്ടുണ്ടായിരുന്നെങ്കിലും പ്രത്യേകിച്ച് ഫലങ്ങളൊന്നും കണ്ടിട്ടില്ല.
എസ്ഡിപിഐ-പോപ്പുലര്‍ ഫ്രണ്ട്,ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കാലങ്ങളായി സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ സര്‍ക്കാരിന് നല്‍കിയ മുന്നറിയിപ്പുകള്‍ അവഗണിച്ചതാണ് കഴിഞ്ഞ ദിവസം മഹാരാജാസില്‍ എസ്എഫ്ഐ പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ കലാശിച്ചത്. ഇതൊരുപക്ഷേ ആദ്യ ക്യാമ്പസ് കൊലപാതകമല്ല എന്നതാണ് ഞെട്ടിപ്പിക്കുന്ന മറ്റൊരു സത്യാവസ്ഥ.
Also Read : എസ്എഫ്ഐ പ്രവർത്തകന്റെ കൊലപാതകം : മുഖ്യപ്രതി ഒളിവിൽ
കണ്ണൂര്‍ പളളിക്കുന്ന് സ്‌കൂളിന് സമീപം സച്ചിന്‍ ഗോപാല്‍ എന്ന എബിവിപി പ്രവര്‍ത്തകനെ കൊലപ്പെടുത്തിയപ്പോഴും ജനവരി 18 ന് എബിവിപി പ്രവര്‍ത്തകനായ കണ്ണൂര്‍ കണ്ണവത്തെ ശ്യാമപ്രസാദിനെ കൊലപ്പെടുത്തിയപ്പോഴും സിപിഎമ്മിന്റെ കണ്ണൂരിലെ നേതൃത്വവും എസ്എഫ്ഐയുള്‍പ്പെടെയുളള വിദ്യാര്‍ത്ഥി സംഘടനകളും സര്‍ക്കാരും കൊലപാതകികളെ ന്യായീകരിക്കാനുമുളള ശ്രമങ്ങളാണ് നടത്തിയത്.
കൂടാതെ സിപിഎം പ്രവര്‍ത്തകരും നേതാക്കളും സാമൂഹ്യ മാധ്യമങ്ങളിലൂടേയും മറ്റും പരസ്യമായി കൊലപാതകത്തെ അനുകൂലിക്കുന്ന തരത്തില്‍ അഭിപ്രായ പ്രകടനങ്ങളും നടത്തി. രണ്ട് കേസുകളിലെയും പ്രതികളായ പോപ്പ്ഫ്രണ്ട്-എസ്ഡിപിഐ പ്രവര്‍ത്തകരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്ന കാര്യത്തില്‍ അമാന്തം കാണിച്ചു. രണ്ട് കേസുകളും ദേശീയ അന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറണമെന്ന സംഘപരിവാര്‍ സംഘടനകളുടെ സര്‍ക്കാര്‍ നിരസിക്കുകയായിരുന്നു.
Post Your Comments