Latest NewsKerala

വീട്ടിനുള്ളില്‍ വയോധികന്‍ മരിച്ച നിലയില്‍ : ഭാ​ര്യയെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു

വ​ട​ക്കാ​ഞ്ചേ​രി: വീട്ടിനുള്ളില്‍ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ ഭാ​ര്യയെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. തെ​ക്കും​ക​ര പ​ഞ്ചാ​യ​ത്തി​ലെ ക​ല്ലം​പാ​റ കോ​ള​നി റോ​ഡി​ല്‍ ക​ല്ലും​കു​ന്ന​ത്ത് ബാ​ല​ (63)നാണു മരിച്ചത്. അ​ടി​യേ​റ്റാ​ണ് മ​ര​ണമെന്ന സംശയത്തിലാണ് ഭാ​ര്യ ഭാ​ര​തി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തത്.

ഇ​ന്നു പുലര്‍ച്ചെയാണ് സം​ഭ​വം പു​റ​ത്ത​റി​യു​ന്ന​ത്. ഭാ​ര​തി​യും ബാ​ല​നും മാ​ത്ര​മാ​ണ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇവർ ഇടയ്ക്കിടെ വ​ഴ​ക്കു​ണ്ടാക്കാറുണ്ടെന്നും പറയുന്നു. രാ​ജ​ന്‍, ഗി​രി​ജ​ന്‍ എ​ന്നീ ര​ണ്ടു മ​ക്ക​ളാ​ണ് ഇ​വ​ര്‍​ക്കു​ള്ള​ത്. ഇ​വ​ര്‍ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നി​ല്ല. ഭാ​ര​തി​ക്കും ഒ​രു മ​ക​നും മാ​ന​സി​ക​മാ​യ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യി​രു​ന്ന​താ​യി നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു.

സംഭവമറിഞ്ഞുടൻ ഗു​രു​വാ​യൂ​ര്‍ എ​സി​പി ശി​വ​ദാ​സും വ​ട​ക്കാ​ഞ്ചേ​രി സി​ഐ പി.​എ​സ്.​ സു​രേ​ഷും സ്ഥലത്തെത്തി വേണ്ട നടപടികൾ സ്വീകരിച്ചു. ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനയച്ചു.

Also read : അഭിമന്യു വധക്കേസ്; രണ്ട് വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്‌തു

shortlink

Related Articles

Post Your Comments

Related Articles


Back to top button