മുംബൈ: ടെലികോം മേഖലയില്‍ ജിയോ ഡാറ്റ വിപ്ലവം കൊണ്ടുവന്നതിനു ശേഷം മറ്റു കമ്പനികളായ വോഡാഫോണ്‍, ഐഡിയ, ബിഎസ്എന്‍എല്‍ തുടങ്ങിയവർ പല തരത്തിലുള്ള ഓഫറുകള്‍ പ്രഖ്യാപിച്ചിരുന്നു. അതിൽ എന്നും ജിയോയ്ക്ക് കനത്ത വെല്ലുവിളി ഉയർത്താനായത് എയർടെലിന് മാത്രമായിരുന്നു. നെറ്റ്‌വർക്ക് കവറേജും സ്പീഡും ആയിരുന്നു എയർടെലിന്റെ സവിശേഷത. ജിയോയെ എതിര്‍ത്തു നില്‍ക്കാനായി എയര്‍ടെല്‍ നിരവധി പ്രീപെയ്ഡ്, പോസ്റ്റ്‌പെയ്ഡ് അണ്‍ലിമിറ്റഡ് പ്ലാനുകള്‍ കൊണ്ടു വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ ഉപഭോക്തതാക്കളെ നിരാശരാക്കി എയര്‍ടെല്‍ തങ്ങളുടെ രണ്ട് മികച്ച പ്ലാനുകളായ 149 രൂപ, 399 രൂപ എന്നിവയുടെ ഡാറ്റ കുറച്ചിയിരിക്കുകയാണ്. 1ജിബി ഡേറ്റയാണ് കുറച്ചിരിക്കുന്നത്.
149 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്താല്‍ 2ജിബി ഡേറ്റ പ്രതിദിനം 28 ദിവസത്തെ വാലിഡിറ്റിയില്‍ ലഭിക്കുമായിരുന്നു, അതു പോലെ 399 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ 2.4 ജിബി ഡേറ്റയാണ് നല്‍കിയിരുന്നത്. ഇതിന്റെ വാലിഡിറ്റി 84 ദിവസവുമാണ്. കൂടാതെ, ഈ രണ്ടു പ്ലാനുകളിലും പരിധി ഇല്ലാതെ 100 എസ്‌എംഎസ് പ്രതി ദിനം, അണ്‍ലിമിറ്റഡ് വോയിസ് കോള്‍ എന്നിവയും നല്‍കുന്നുണ്ട്.
പരിഷ്കരിച്ച പ്ലാന്‍ പ്രകാരം, 149 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്താല്‍ 1ജിബി 4ജി ഡേറ്റ 28 ദിവസത്തെ വാലിഡിറ്റിയിലും അതു പോലെ 399 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ 1.4ജിബി ഡേറ്റ പ്രതിദിനം 84 ദിവസത്തെ വാലിഡിറ്റിയിലും ലഭിക്കുന്നു. ഇതോടൊപ്പം, ഈ രണ്ടു പ്ലാനുകളിലും പ്രതിദിനം 100 എസ്‌എംഎസും അണ്‍ലിമിറ്റഡ് കോളുകളും നല്‍കുന്നുണ്ട്. അതേസമയം, ചില ഉപയോക്താക്കള്‍ക്ക് 399 രൂപ പ്ലാനില്‍ 70 ദിവസമാണ് വാലിഡിറ്റി.
also read : ജിയോയുടെ കിടിലൻ ഓഫർ നിലവിൽ വന്നു; ഓഫർ വിവരങ്ങൾ ഇങ്ങനെ
Post Your Comments