
റിലയൻസ് ജിയോയുടെ പുതിയ ക്യാഷ്ബാക്ക് ഓഫർ നിലവിൽ വന്നു. ഇതുപ്രകാരം ഒരു പുതിയ പോസ്റ്റ് പെയ്ഡ് പ്ലാനിനൊപ്പം ജിയോ ഫൈ ഡോംഗിള്‍ വാങ്ങുന്നവര്‍ക്ക് 500 രൂപ കാഷ്ബാക്ക് ലഭിക്കും. 999 രൂപയുടെ ജിയോഫൈ ഡോംഗിളിനാണ് ഈ ഓഫര്‍ ലഭ്യമാകുക. പോസ്റ്റ് പെയ്ഡ് പ്ലാനിലേക്ക് ക്രെഡിറ്റ് ആയാണ് ഈ തുക ലഭിക്കുക. അതേസമയം 12 മാസത്തെ ബില്‍ കൃത്യമായി അടച്ചാല്‍ മാത്രമേ ഈ തുക തിരികെ ലഭിക്കുകയുള്ളൂ.
Read Also: ഒന്നര വര്‍ഷം കൊണ്ട് ജിയോ നേടിയതിന്റെ കണക്കുകള്‍ ആരെയും അമ്പരിപ്പിക്കുന്നത്
150 എംബിപിഎസ് ഡൗണ്‍ലോഡ് വേഗതയും 50 എംബിപിഎസ് അപ്ലോഡ് വേഗതയുമാണ് ജിയോഫൈ വാഗ്ദാനം ചെയ്യുന്നത്.4ജി ഡേറ്റാ ലഭ്യമാക്കുന്ന ഡോംഗിള്‍ ഉപയോഗിച്ച് വൈഫൈ മുഖേന 2ജി, 3ജി ഫോണുകളിലും വേഗതയുള്ള ബ്രൗസിങ് സാധ്യമാകുന്നതാണ്.
Post Your Comments