ന്യൂഡല്‍ഹി• യുവതിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയും പിന്നീട് മരുന്ന് നല്കി അബോര്ഷന് വിധേയമാക്കുകയും ചെയ്തെന്ന പരാതിയില്‍ പ്രശസ്ത നടന് മിഥുന് ചക്രവര്‍ത്തിയുടെ മകന് മഹാക്ഷയ്ക്കെതിരെ പോലീസ് കേസെടുത്തു. മഹാക്ഷയുടെ അമ്മയും മിഥുന് ചക്രവര്‍ത്തിയുടെ ഭാര്യയുമായ യോഗിത ബലിക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.
മഹാക്ഷയുടെ കാമുകിയായിരുന്ന യുവതിയാണ് പരാതിക്കാരി. മഹാക്ഷയ് തന്നെ വിവാഹ വാഗ്ദാനം നല്കി ലൈംഗീക ചൂഷണത്തിനിരയാക്കി. ഒടുവില്‍ ഗര്‍ഭം ധരിച്ചപ്പോള്‍ മരുന്ന് നല്കി അലസിപ്പിക്കുകയായിന്നുവെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.
മകനുമായുള്ള ബന്ധം അവസാനിപ്പിച്ചില്ലെങ്കില്‍ അനന്തരഫലങ്ങള്‍ മോശമായിരിക്കുമെന്ന് യോഗിത ബലിയും ഭീഷണിപ്പെടുത്തിയെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. ജീവന് ഭീഷണിയുള്ളതിനാല്‍ താന്‍ ഡല്‍ഹിയില്‍ നിന്നും മുംബൈയിലേയ്ക്ക് താമസം മാറിയെന്നും യുവതി പറഞ്ഞു.
Post Your Comments