തിരുവനന്തപുരം : നാളെ(ബുധനാഴ്ച്ച) വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെ.എസ്.യു. സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തിയ പ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമത്തില്‍ സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് ജനറല്‍ സെക്രട്ടറി നെബീല്‍ കല്ലമ്ബലം ഉള്‍പ്പടെ 12 പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് നാളെ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കുന്നത്.
പരിയാരം മെഡിക്കല്‍ കോളജ് ഫീസ് കുറക്കുക, ജെസ്നയുടെ തിരോധനം സി.ബി.െഎ അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സെക്രട്ടറിയേറ്റ് മാര്‍ച്ച്. ഉമ്മന്‍ചാണ്ടി മാര്‍ച്ച് ഉദ്ഘാടനം ചെയ്തതിന് പിന്നാലെയാണ് സംഘര്‍ഷമുണ്ടായതും, പോലീസ് ലാത്തി വീശിയതും.
Post Your Comments