കൊച്ചി: കേരളത്തിലെ സ്‌ക്കൂള്‍ കോളേജ് ക്യാമ്പസുകളില്‍ കാമ്പസ് ഫ്രണ്ട് കൊന്ന് തള്ളിയത് നാല് വിദ്യാര്‍ത്ഥി നേതാക്കളെ. അഭിമന്യു ഒഴികെ മൂന്ന് എബിവിപി നേതാക്കളെയാണ് എസ്ഡിപിഐ ഭീകരര്‍ കൊലപ്പെടുത്തിയത്. വിദ്യാര്‍ത്ഥികളെ കൊന്നൊടുക്കുന്ന എസ്ഡിപിയെ ഭീകരതയെ കയ്യും കെട്ടി നോക്കി നിന്ന് പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് എസ്‌എഫ്‌ഐ സ്വീകരിച്ചിരുന്നത് എന്ന വിമര്‍ശനം എബിവിപി ഉയര്‍ത്തിയിരുന്നു.
ഇപ്പോളവസാനം എസ് എഫ് ഐ നേതാവിനെ കൊലപ്പെടുത്തിയപ്പോളെങ്കിലും അവർ കാര്യങ്ങൾ മനസ്സിലാക്കണമെന്നാണ് എ ബി വി പി പറയുന്നത്. പലയിടത്തും എബിവിപിക്കാരെ നേരിടാന്‍ കാമ്പസ് ഫ്രണ്ടിനെ സഹായിക്കുകയാണ് എസ്‌എഫ്‌ഐയും സിപിഎം ചെയ്തത്. ഇപ്പോള്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടപ്പോള്‍ മാത്രമാണ് കാമ്പസ് ഫ്രണ്ടും, എസ്ഡിപിഐയും എസ്‌എഫ്‌ഐയ്ക്ക് ഭീകരസംഘടനയാകുന്നതെന്നും എബിവിപി നേതാക്കള്‍ പറയുന്നു.
ഏതെങ്കിലും സംഘടന എബിവിപിയെ എതിര്‍ക്കുന്നുണ്ടെങ്കില്‍, അവര്‍ക്ക് ‘എസ്‌എഫ്‌ഐയുടെ കീഴില്‍ ‘ ആ ക്യാമ്പസില്‍ പ്രവര്‍ത്തിക്കാം എന്നതാണ് എസ്‌എഫ്‌ഐ ലൈനെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി ശ്യാം രാജ് പറയുന്നു. 2012 ജൂലൈ ആറിന് കണ്ണൂര്‍ പള്ളിക്കുന്ന് സ്‌കൂളിലെ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായി എ.ബി.വി.പി പ്രവര്‍ത്തകനായ സച്ചിന്‍ ഗോപാല്‍ കൊല്ലപ്പെട്ടു. കാമ്പസ് ഫ്രണ്ടിന്റെയും പോപ്പുലര്‍ ഫ്രണ്ടിന്റെയും പ്രവര്‍ത്തകരാണ് ഈ കേസില്‍ പിടിയിലായത്.
അടുത്ത മാസം പതിനാറിന് കോന്നി മന്നം മെമ്മോറില്‍ എന്‍.എസ്.എസ് കോളേജിലെ ഇലക്ടോണിക്സ് വിദ്യാര്‍ത്ഥിയും എ.ബി.വി.പി നേതാവുമായ വിശാല്‍ കുമാര്‍ കൊല്ലപ്പെട്ടു. ഇരുപതംഗ സംഘം നടത്തിയ അക്രമത്തിലായിരുന്നു വിശാല്‍ കൊല്ലപ്പെട്ടത്. ഈ വര്‍ഷം ജനുവരിയില്‍ കണ്ണവത്ത് എ.ബി.വി.പി പ്രവര്‍ത്തകനായ ശ്യാമപ്രസാദ് കൊല്ലപ്പെട്ട കേസിലും പ്രതികള്‍ കാമ്പസ് ഫ്രണ്ട് എസ്.ഡി.പി.ഐ പ്രവര്‍ത്തകരാണ്. കാക്കയങ്ങാട് ഗവണ്‍മെന്റ് ഐ.ടി.ഐ വിദ്യാര്‍ത്ഥിയായിരുന്ന ശ്യാമപ്രസാദ് ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ കാറിലെത്തിയ മുഖംമൂടി സംഘം വെട്ടിക്കൊല്ലുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് പിടിയിലായവരെല്ലാം എസ് ഡി പിഐ പ്രവര്‍ത്തകരാണ്.
Post Your Comments