ഹൈദരാബാദ്: നാലു വയസുകാരിക്ക് നേരെയുണ്ടായ ആക്രമണം കേട്ട് ഞെട്ടിയിരിക്കുകയാണ് സമൂഹം. ഹൈദരാബാദിലെ ഒരു ട്യൂഷന്‍ ക്ലാസില്‍ വെച്ചാണ് സംഭവം. നാലു വയസുകാരിയുടെ ജനനേന്ദ്രീയത്തില്‍ ഏഴുവയസുകാരനായ കുട്ടി പെന്‍സില്‍ ഉപയോഗിച്ച് തുളയ്ക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് കുട്ടിയുടെ ജനനേന്ദ്രീയത്തില്‍ നിന്ന് രക്തം വാര്‍ന്നൊഴുകുകയും ഇത് വീട്ടുകാരുടെ ശ്രദ്ധയില്‍ പെടുകയും ചെയ്തു. കുട്ടിയെ ഇപ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കാട്ടി വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
കൃത്യം നടത്തിയ കുട്ടി 11 വയസിന് മുകളിലല്ലാത്തതിനാല്‍ പോലീസിന് ചോദ്യം ചെയ്യാനും സാധിക്കില്ല. കേസെടുക്കാന്‍ പറ്റാത്തതിനാല്‍ കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയനാക്കി. ക്ലാസില്‍ അധ്യാപികയില്ലാത്ത സമയത്താണ് കുട്ടി നാലു വയസുകാരിയെ ഉപദ്രവിച്ചത്. കുട്ടിയുടെ ജനനേന്ദ്രീയം എങ്ങനെയാണെന്ന് അറിയാനാണ് ഇങ്ങനെ ചെയ്തതെന്ന് കൗണ്‍സിലിങ്ങിനിടെ പതിനൊന്നുകാരന്‍ പറഞ്ഞു.
Post Your Comments