തിരുവനന്തപുരം: ഡി.വൈ.എഫ്.ഐ – കോണ്‍ഗ്രസ് സംഘര്‍ഷം, അഞ്ച് പേര്‍ക്ക് വെട്ടേറ്റു. കാട്ടാക്കട അംബൂരിയില്‍ ഡി.വൈ.എഫ്.ഐ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിലാണ് അഞ്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റത്.
പ്രദേശത്ത് സ്ഥാപിച്ചിരുന്ന ഫ്‌ളക്സ് ബോര്‍ഡ് നശിപ്പിച്ചുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചിരുന്നു. ഇതിനിടെ ഒരു മിനിലോറിയില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മുദ്രാവാക്യവുമായി എത്തുകയായിരുന്നു. ഇതേ തുടര്‍ന്നുള്ള തര്‍ക്കാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
പേരേക്കോണം സ്വദേഷി ഷിബു. അംബൂരി സ്വദേശി സതീഷ്. കള്ളിക്കാട് സ്വദേശി അലക്‌സ്, പന്ത സ്വദേശി ഷാജി, കണ്ടംതിട്ട ബിജു ചാക്കോ എന്നിവര്‍ക്കാണ് പരിക്കറ്റത്. ഇവരെ വെള്ളറടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സതീഷിനും ഷിബുവിനും തലയ്ക്കാണ് പരിക്കേറ്റത്. സംഭവസ്ഥലത്ത് സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സെയ്യാറ്റിന്‍കര ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.
Post Your Comments