Latest NewsKerala

സംസ്ഥാനത്ത് കലാപം സൃഷ്ടിക്കാന്‍ എസ്ഡിപിഐ ശ്രമമെന്ന് സിപിഎം : ഇവരുടേത് താലിബാന്‍ മോഡല്‍ ആക്രമണം

കൊച്ചി : സംസ്ഥാനത്ത് കലാപം സൃഷ്ടിയ്ക്കാന്‍ എസ്.ഡി.പി.ഐ കരുക്കള്‍ നീക്കുകയാണെന്ന് സി.പി.എമ്മിന്റെ ആരോപണം. മതനിരപേക്ഷത ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് വര്‍ഗ്ഗീയതയ്ക്കെതിരായ പോരാട്ടം ശക്തിപ്പെടുത്താന്‍ ജൂലൈ 10 ന് 4 മണി മുതല്‍ 7 മണിവരെ ഏരിയാ കേന്ദ്രങ്ങളില്‍ ജനകീയ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കണമെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ് ആഹ്വാനം ചെയ്തു.

എറണാകുളം മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയായ അഭിമന്യുവിനെ നിഷ്ഠൂരമായാണ് എസ്.ഡി.പി.ഐക്കാര്‍ ആസൂത്രിതമായി കുത്തിക്കൊലപ്പെടുത്തിയത്. ഇതിനെത്തുടര്‍ന്ന് ആലപ്പുഴയിലും കൊട്ടാരക്കരയിലും നടന്ന സംഭവങ്ങള്‍ ഒറ്റപ്പെട്ടതല്ല.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അക്രമങ്ങള്‍ വ്യാപിപ്പിക്കാനാണ് എസ്.ഡി.പി.ഐ ശ്രമം നടത്തിയത്. പാര്‍ട്ടി പ്രവര്‍ത്തകരായ 9 പേരെയാണ് ഇതിനകം ഇവര്‍ കൊലപ്പെടുത്തിയത്. താലിബാന്‍ മോഡല്‍ ആക്രമണമാണ് എസ്.ഡി.പി.ഐ നടത്തുന്നതെന്നും സി.പി.ഐ (എം) ആരോപിച്ചു.

Read Also : അഭിമന്യുവിന്റെ കൊലപാതകത്തിനെതിരെ അതിശക്തമായ പ്രതിഷേധം ഉയർന്നുവരണം; എൽ.ഡി.എഫ്

ഇത്തരം ശക്തികള്‍ക്കെതിരെ ജാഗ്രത പാലിക്കണം. കരുതലോടൂ കൂടി പ്രവര്‍ത്തിക്കണം. ഇതിന് കേരള സമൂഹത്തെ സജ്ജമാക്കാന്‍ സഹായകമായ വിധത്തിലുള്ള പ്രതിഷേധവും ബോധവത്കരണ പ്രവര്‍ത്തനവും നടത്തണമെന്നും സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button