
കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ ലൈംഗികാരോപണവുമായി രംഗത്തെത്തിയ കന്യാസ്ത്രീയുടെ പക്കല്‍ ശക്തമായ തെളിവുകളുണ്ടെന്ന് ഇടവക വികാരി ഫാ. നിക്കോളാസ് മണിപ്പറമ്പിലിന്റെ വെളിപ്പെടുത്തൽ .ശബ്ദരേഖ അടക്കമുള്ള തെളിവുകള്‍ കന്യാസ്ത്രീയുടെ പക്കലുണ്ടെന്ന് ഇടവക വികാരിയായ ഫാ. നിക്കോളാസ് മണിപ്പറമ്പിൽ ഒരു പ്രമുഖ ചാനലിനോട് വെളിപ്പെടുത്തി.
കൂടാതെ ഈ വിഷയത്തിൽ ഉള്ള വാട്സ്ആപ് സന്ദേശങ്ങളും ഫോൺ ശബ്ദരേഖകളും കന്യാസ്ത്രീയുടെ പക്കൽ ഉണ്ട്. അതിനാലാണ് അവർ തന്റെ പരാതിയിൽ ഉറച്ചു നിൽക്കുന്നത് എന്നും ഫാ. നിക്കോളാസ് പറഞ്ഞു. പ്രശ്നപരിഹാരത്തിനായി ബിഷപ്പിന്റെ പ്രതിനിധി തന്നെ സമീപിച്ചിരുന്നെന്നും അദ്ദേഹം വെളിപ്പെടുത്തി. അതിനാല്‍ ഇടനിലക്കാരനായി പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു .
കന്യാസ്ത്രീയും മഠത്തിലെ മറ്റുള്ളവരുമായും ഇക്കാര്യം താൻ സംസാരിക്കുകയും പരാതി നല്‍കുകയും ചെയ്തിരുന്നു. ബിഷപ്പിനെതിരായ ലൈംഗിക പീഡന ആരോപണത്തില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് കന്യാസ്ത്രി വ്യക്തമാക്കി. അന്വേഷണ സംഘം നടത്തിയ മൊഴിയെടുപ്പിലാണ് അവര്‍ തന്റെ നിലപാട് അറിയിച്ചത്.
Post Your Comments