ന്യൂഡല്‍ഹി: വാട്‌സാപ്പിലൂടെയുള്ള ചില വ്യാജ സന്ദേശങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് കമ്പനിക്ക് മുന്നറിയിപ്പ് നല്‍കി കേന്ദ്ര സര്‍ക്കാര്‍. വാട്‌സാപ്പിലൂടെ അടിസ്ഥാന രഹിതമായ സന്ദേശങ്ങള്‍ പ്രചരിക്കുന്നുണ്ട്. ഇതിനെതിരെ അടിയന്തര നടപടി സ്വീകരിക്കണം. അടുത്തിടെ ചില വാട്‌സാപ്പ് സന്ദേശങ്ങള്‍ കാരണം അക്രമസംഭവങ്ങള്‍ വര്‍ധിക്കുന്നതായി കണ്ടെത്തിയിരുന്നു. ഇതോടെയാണ് കമ്പനിയ്ക്ക് മുന്നറിയിപ്പ് നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനമായത്.
കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി മന്ത്രാലയം ഇത് സംബന്ധിച്ച് വാട്‌സാപ്പിന് മുന്നറിയിപ്പ് നല്‍കി. കുഞ്ഞുങ്ങളെ തട്ടിക്കൊണ്ട് പോകുന്നവരെന്ന വാട്‌സാപ്പ് പ്രചരണം ഉണ്ടായതിനെ തുടര്‍ന്ന് മഹാരഷ്ട്രയില്‍ അഞ്ച് പേരെ മര്‍ദ്ദിച്ച് കൊന്ന സംഭവമുണ്ടായിരുന്നു. മഹാരാഷ്ട്രയ്ക്ക് പുറമേ തമിഴ്‌നാട് കര്‍ണാടക, ത്രിപുര എന്നിവിടങ്ങളിലും വ്യാജ വാട്‌സാപ്പ് സന്ദേശം മൂലം അക്രമ സംഭവങ്ങള്‍ ഉണ്ടായിരുന്നു.
Post Your Comments