ലോകകപ്പില്‍ ജപ്പാനെതിരെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബെല്‍ജിയം വിജയം കൈവരിച്ചത്. ബെല്‍ജിയത്തിനായി ആദ്യ ഗോള്‍ നേടിയത് വെര്ട്ടോഗനാണ്. ബോക്സിനു വെളിയില്‍നിന്നും ഫ്രീകിക്ക് ഇഫക്ടുള്ള വെര്‍ട്ടോഗന്റെ കിടിലന്‍ ഹെഡര്‍. പന്ത് നേരെ വലയിലേക്ക് അടിച്ചുകയറി.
Also Read : ആളി കത്തി യൂറോപ്യന്‍ കുതിരകള്‍; ബെല്‍ജിയത്തിന്റ ചൂടറിഞ്ഞു ഇംഗ്ലീഷ് പട
അനായസ വിജയം തേടിയിറങ്ങിയ ബെല്‍ജിയത്തിന് രണ്ടാം പകുതിയില്‍ വന്‍ പിഴവാണ് സംഭവിച്ചത്. രണ്ട് ഗോളുകള്‍ക്ക് മുന്നിലായിരുന്നു ജപ്പാന്. എന്നാല്‍ രണ്ട് ഗോളുകള്‍ക്ക് പിറകില്‍ നിന്ന ശേഷം കളിയിലേക്ക് തിരിച്ചുവരുന്ന ബെല്ജിയത്തിനേയാണ് പിന്നെ കണ്ടത്.
Also Read : സെക്സ് റോബോട്ട് വേശ്യാലയത്തിനും വിശ്രമം നല്‍കാതെ റഷ്യന്‍ ലോകകപ്പ്
48-ാം മിനിറ്റില്‍ ഷിബസാക്കിയുടെ പാസില്‍ ഹരഗൂച്ചിയും 52-ാം മിനിറ്റില്‍ ഷിന്‍ജി കവാഗയുടെ പാസില്‍ ഇനൂയിയുമാണ് ഗോള്‍ നേടിയത്. മൊറെയ്ന്‍ ഫെല്ലെയ്നിയുടെ ഹെഡറില്‍ ബെല്‍ജിയം ഒപ്പത്തിനൊപ്പം എത്തുകയായിരുന്നു. ബെല്‍ജിയത്തിന്റെ രണ്ടാമത്തെ ഗോളും ഹെഡ്ഡറിലൂടെയായിരുന്നു.
Post Your Comments