ഹരാരേ: സിംബാബ്‍വേയ്ക്കെതിരെ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ തന്റെ തന്നെ പേരിലുള്ള റെക്കോർഡ് തിരുത്തി ഓസ്‌ട്രേലിയൻ ഓപ്പണർ ആരോൺ ഫിഞ്ച്. സിംബാബ്‍വേ ബൗളര്‍മാരെ നിഷ്പ്രഭരാക്കിയ ഫിഞ്ച് 76 പന്തില്‍ നിന്ന് 172 റണ്‍സ് നേടി ഒരു അന്താരാഷ്‌ട്ര ടി20 മത്സരത്തിലെ ഒരു ഇന്നിങ്സിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ എന്ന റെക്കോർഡ് സ്വന്തമാക്കി. തന്റെ തന്നെ പേരിലുണ്ടായിരുന്ന 156 റൺസ് എന്ന റെക്കോർഡ് ആണ് ഫിഞ്ച് തിരുത്തിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ ഫിഞ്ചിന്റെ റെക്കോർഡ് ഇന്നിങ്സിന്റെ പിൻബലത്തിൽ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 229 റണ്സെടുത്തു. ഫിഞ്ചിനൊപ്പം ഓപ്പണ്‍ ചെയ്ത ഡാര്‍സി ഷോര്‍ട്ട് 46 റണ്‍സ് നേടി പുറത്തായി. ആദ്യ ഇന്നിംഗ്സ് തീരാൻ 4 പന്ത് ശേഷിക്കെയാണ് ഷോര്‍ട്ട് പുറത്തായത്. ഒന്നാം വിക്കറ്റില്‍ കൂട്ടുകെട്ട് 223 റണ്‍സാണ് നേടിയത്.
മത്സരത്തില്‍ ടോസ് നേടിയ സിംബാബ്‍വേ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. തുടക്കം മുതല്‍ ആക്രമിച്ച് കളിച്ച ഫിഞ്ച് 22 പന്തില്‍ അർദ്ധശതകം തികക്കുകയായിരുന്നു . ഫിഞ്ച് തന്റെ ഏറ്റവും വേഗതയേറിയ ടി20 ശതകമാണ് ഇന്ന് സ്വന്തമാക്കിയത്. 76 പന്തില്‍ നിന്ന് 16 ബൗണ്ടറികളും 10 സിക്സുകളും അടങ്ങുന്നതാണ് ഓസ്ട്രേലിയന്‍ നായകന്റെ ഇന്നിംഗ്സ്.
Also read : ഫിഫ ലോകകപ്പ് : ഇന്നത്തെ പ്രീ-ക്വാര്‍ട്ടര്‍ മത്സരം
Post Your Comments