ബാംഗ്ലൂർ: മൂന്നംഗസംഗം വീട് അതിക്രമിച്ച് കയറി യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. യുവതിയുടെ ഭർത്താവിന്റെ സുഹൃത്തുക്കളാണെന്ന് പറഞ്ഞ പ്രതികൾ ഇവർ വീട്ടിൽ ഒറ്റയ്ക്കാണെന്ന് ഉറപ്പ് വരുത്തിയ ശേഷം ഇവരെ ആക്രമിക്കുകയായിരുന്നു. ബാംഗ്ളൂരിലെ രാമങ്കരയിലാണ് സംഭവം. യുവതിയുടെ ഭർത്താവ് ലോറി ഡ്രൈവറാണ്. കഴിഞ്ഞ ദിവസം ഇയാൾ വീട്ടിൽ ഉണ്ടായിരുന്നില്ല. രാത്രി 10. 30യോടെ വീടിന്റെ വാതിലിൽ ആരോ തട്ടുന്ന ശബ്ദം കേട്ട് യുവതി ജനാല തുറന്ന് നോക്കി. പരിചയമില്ലാത്ത മൂന്ന് ഭർത്താവിന്റെ സുഹൃത്തുക്കളാണ് പറയുകയും നമ്പർ ആവശ്യപ്പെടുകയും ചെയ്തു.
ALSO READ:വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയ പതിനഞ്ചുകാരിയെ 10പേര്‍ ചേര്‍ന്നു കൂട്ടബലാത്സംഗത്തിനിരയാക്കി
യുവതി ഭർത്താവിന്റെ നമ്പർ നൽകിയെങ്കിലും പ്രതികൾ പോകാൻ തയ്യാറായില്ല. തുടർന്ന് വീടിന്റെ മുൻവാതിൽ തകർത്ത് അക്രമികൾ അകത്ത് കയറി. മൂന്നു പ്രതികളും ചേർന്ന് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. യുവതിയുടെ പരാതിയിൽ പോലീസ് മൂന്നു പേരെ അറസ്റ്റ് ചെയ്‌തു. യുവതി ആശുപത്രിയിൽ ചികിത്സയിലാണ്.
Post Your Comments