
പശ്ചിമ ബംഗാള്‍ : അര്‍ജന്റീനയുടെ തോല്‍വിയില്‍ വീണ്ടും ആത്മഹത്യ. ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ ഫ്രാന്‍സിനോട് പൊരുതി തോറ്റ അര്‍ജന്റീന പുറത്തായതില്‍ മനംനൊന്താണ് ആരാധകന് ആത്മഹത്യ ചെയ്തത്.. പശ്ചിമ ബംഗാളില്‍ മാള്‍ഡ ജില്ലയിലെ ഹബിബ്പൂര്‍ സ്വദേശിയായ മോണോതോഷ് ഹാല്‍ദാര്‍(20)ആണ് ആത്മഹത്യ ചെയ്തത്.
ശനിയാഴ്ച നടന്ന പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ മൂന്നിനെതിരെ നാലു ഗോളുകള്‍ക്ക് ഫ്രാന്‍സ് അര്‍ജന്റീനയെ പരാജയപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെ ഹാല്‍ദാര്‍ ഭക്ഷണം പോലും കഴിക്കാതെ മുറിയില്‍ കയറി കതക് അടയ്ക്കുകയായിരുന്നുവെന്ന് മാതാപിതാക്കള്‍ പറയുന്നു. ഞായറാഴ്ച രാവിലെയും മുറി തുറക്കാതെ വന്നതോടെ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി വാതില്‍ പൊളിച്ച് അകത്തു കടന്നപ്പോഴാണ് ഹാല്‍ദറിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ഗ്രൂപ്പ് ഘട്ടത്തില്‍ ക്രോയോഷ്യയോട് അര്‍ജന്റീന എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോറ്റതിനു പിന്നാലെ കോട്ടയത്ത് ദിനു അലക്സ് എന്ന ആരാധകനും ജീവനൊടുക്കിയിരുന്നു.
Post Your Comments