ഒരു വെളളം കുപ്പിയില്‍ നിന്നും തീപിടുത്തത്തിന് സാധ്യതയോ ? കേട്ടാല്‍ എല്ലാവരും സംശയിക്കും. എന്നാല്‍ സംഗതി ശരിയാണെന്ന് തെളിഞ്ഞു കഴിഞ്ഞു. ഇത് എവിടെ എപ്രകാരം എന്ന് കേട്ടവര്‍ വേണ്ട മുന്‍കരുതലെടുക്കണമെന്ന് ഉറപ്പിച്ച് തന്നെ പറയുന്നു.
മിക്കവര്‍ക്കും കാറിന്റെ മുന്‍വശത്തോ സീറ്റില്‍ ഉള്‍പ്പടെ സൂര്യപ്രകാശം നേരിട്ട് അടിക്കുന്ന സ്ഥലത്തോ വെള്ളം കുപ്പി വെക്കുന്നത് പതിവാണ്. ഇത്തരത്തില്‍ വെള്ളം നിറച്ചിരിക്കുന്ന കുപ്പിയ്ക്ക് നല്ല പവറുള്ള ലെന്‍സ് പോലെ പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. സൂര്യപ്രകാശം നേരട്ട് ഇവയിലേക്ക് അടിക്കുമ്പോള്‍ പ്രകാശത്തിന്റെ കാഠിന്യം ഇരട്ടിയായി കിരണങ്ങള്‍ കൂടുതല്‍ ചൂടോടെ സീറ്റ് അടക്കമുള്ള പ്രതലത്തിലേക്ക് പതിക്കും. ഇത്തരത്തില്‍ പതിക്കുന്ന കിരണങ്ങള്‍ കാറിലെ സീറ്റുകളെ ഉരുക്കി സുഷിരമുണ്ടാക്കുന്നു. ചൂട് ഏറെയാണെങ്കില്‍ തീപിടുത്തം വരെയുണ്ടാകാം.
ഗ്ലാസ് കുപ്പികളേക്കാള്‍ പ്ലാസ്റ്റിക്ക് കുപ്പികളാണ് ഇത്തരത്തില്‍ കൂടുതല്‍ പ്രശ്‌നമുണ്ടാക്കുന്നത്. കുപ്പികള്‍ നിര്‍മ്മിച്ചിരിക്കുന്ന പ്ലാസ്റ്റിക്കിന്റെ പ്രത്യേകതയും അതിലെ സൂക്ഷ്മ കണങ്ങളുടെ വലുപ്പവും അനുസരിച്ച് വളരെ വേഗത്തില്‍ തന്നെ ശക്തമായ കിരണങ്ങളായി സൂര്യപ്രകാശത്തിന് മാറാന്‍ സാധിക്കും. വിദേശ രാജ്യങ്ങളിലടക്കം ഇത്തരത്തില്‍ കാറുകളില്‍ തീപിടുത്തമുണ്ടായതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അതിനാല്‍ തന്നെ വാഹനങ്ങളില്‍ വെള്ളം കുപ്പി വയ്ക്കാനുള്ള പ്രത്യേക ഇടങ്ങളില്‍ മാത്രം ഇവ വയ്ക്കണമെന്ന് മുന്നറിയിപ്പുണ്ട്. പേപ്പര്‍ കൊണ്ടോ, ചെറു തുണികൊണ്ടോ ഇത് മൂടി വെക്കുന്നതും ഏറെ ഉത്തമമാണ്. കാറില്‍ മാത്രമല്ല വീടുകളിലും ജനലിന്റെ അരിക് മുതലായ ഭാഗങ്ങളില്‍ ഇത്തരത്തില്‍ വെള്ളം നിറച്ച കുപ്പികള്‍ വെക്കുവാന്‍ പാടില്ല.
Post Your Comments