കിംഗ് സിറ്റി: ഗ്ലോബല്‍ ടി20 കാനഡയിലെ തങ്ങളുടെ രണ്ടാം ജയം സ്വന്തമാക്കി വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് ടീം. ഇന്ന് ഇന്ത്യൻ സമയം രാവിലെ 1:30ന് നടന്ന മത്സരത്തില്‍ വിൻഡീസിന്റെ ബി ടീം എഡ്മോണ്ടന് റോയല്‍സിനെയാണ് 3 വിക്കറ്റിനു പരാജയപ്പെടുത്തിയത്. 155 റണ്‍സിനു 19.4 ഓവറില്‍ എഡ്മോണ്ടന് റോയല്‍സിനെ പുറത്താക്കിയ ശേഷം വിജയലക്ഷ്യം 18 ഓവറില്‍ 7 വിക്കറ്റുകളുടെ നഷ്ടത്തില്‍ വിൻഡീസ് മറികടന്നു.
Read also:ബഹ്റൈനില്‍ തൊഴില്‍ നിയന്ത്രണം ഏർപ്പെടുത്തി
30 പന്തില്‍ 4 ബൗണ്ടറിയും 8 സിക്സും സഹിതം പുറത്താകാതെ 75 റണ്‍സ് നേടിയ ഫാബിയന്‍ അലന്റെ പ്രകടനമാണ് മത്സരത്തിൽ നിർണായകമായത്. നേരത്തെ ആദ്യം ബാറ്റ് ചെയ്ത എഡ്മോണ്ടന് റോയല്‍സിനു 19.4 ഓവറില്‍ 155 റണ്‍സിനു പുറത്താക്കുകയായിരുന്നു. 49 റണ്‍സ് നേടിയ ഐറിഷ് തരാം കെവിന് ഒബ്രയനാണു ടീമിന്റെ ടോപ് സ്കോറര്‍. 17 പന്തില്‍ 49 റണ്‍സ് നേടിയ കെവിന് ആണ് റോയല്‍സിനു ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. ഒബെഡ് മക്കോയ് നാലും കാവെം ഹോഡ്ജ്, ഷെര്‍ഫേന്‍ റുഥര്‍ഫോര്‍ഡ് എന്നിവര്‍ വിൻഡീസിനായി രണ്ടും വീതം വിക്കറ്റുകൾ നേടി.
Post Your Comments