തിരുവനന്തപുരം: സമൂഹ മാധ്യമത്തിലൂടെ വന്ന ഭീഷണിയ്ക്കെതിരെ കേരള വനിതാ കമ്മീഷനില്‍ പരാതി നല്കി ചലചിത്ര നിരൂപക അപര്‍ണ പ്രശാന്തി. നടന് അല്ലു അര്‍ജുന്റെ ആരാധകന് എന്ന് അവകാശപ്പെടുന്ന ആളാണ് ഭീഷണിപ്പെടുത്തിയത്. അശ്ശീല ഭാഷയില്‍ തെറിവിളി നടത്തിയതിന് പുറമേ, കൊല്ലുമെന്നും ബലാല്‍സംഗം ചെയ്യുമെന്നും സമൂഹ മാധ്യമത്തിലൂടെ ഇയാള്‍ ഭീഷണി മുഴക്കി.
പരാതിയുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലാ പോലീസ് മേധാവിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായും ഇത് ലഭിച്ച ഉടന്‍ തന്നെ നടപടികള്‍ സ്വീകരിക്കുമെന്നും വനിതാ കമ്മീഷന് അധ്യക്ഷ എം സി ജോസഫൈന് അറിയിച്ചു.
Post Your Comments