തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളെ മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ണൂര്‍ ജയിലിലെത്തി സന്ദര്‍ശിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. നിയമപരമായി അനുവദിക്കാവുന്നതില്‍ അധികം പരോളുകള്‍ പ്രതികള്‍ക്ക് അനുവദിച്ചിട്ടുണ്ട്. ഭാര്യയ്‌ക്കൊപ്പം കിടക്കാന്‍ സാധിക്കില്ല എന്നതൊഴിച്ചാല്‍ മറ്റെല്ലാ സൗകര്യങ്ങളും പ്രതികള്‍ക്ക് ലഭിക്കുന്നുണ്ടെന്നും സുരേന്ദ്രന്‍ ആരോപിക്കുന്നു.
READ ALSO: മഞ്ജു വാര്യരുടെ ദുരൂഹമായ മലക്കംമറിച്ചില്‍ കാണുന്നില്ലേയെന്ന് കെ സുരേന്ദ്രന്‍
പാര്‍ട്ടി സമ്മേളനങ്ങളില്‍ ആധ്യക്ഷം വഹിക്കാന്‍ പോലും ടിപി കേസിലെ പ്രതികള്‍ക്ക് അവസരം ലഭിച്ചു കഴിഞ്ഞു. ആര്‍ഭാട വിവാഹം, വിനോദയാത്ര മുതല്‍ സുഖചികിത്സവരെയുള്ള എത്രയെത്ര വാര്‍ത്തകള്‍ ഇതിനോടകം പുറത്തുവന്നുകഴിഞ്ഞു. ഇനി പുറത്തിരിക്കുന്നതും അകത്തു കിടക്കുന്നതിലും തമ്മില്‍ എന്തെങ്കിലും വ്യത്യാസം ഈ പ്രതികള്‍ക്കുണ്ടോയെന്നും സുരേന്ദ്രന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നു.
കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം;
മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ടി. പി. കേസ്സ് പ്രതികളുമായി കൂടിക്കാഴ്ച നടത്തിയത് വലിയ വാര്‍ത്തയായി മാധ്യമങ്ങള്‍ കൊടുത്തിട്ടുണ്ട്. ഇവരുടെ പരോളിനെക്കുറിച്ച് നിവേദനം നല്‍കാനാണത്രേ പ്രതികള്‍ പിണറായിയെ കണ്ടത്. മറ്റു തടവുകാരാരും മുഖ്യനെ കണ്ടതായി വാര്‍ത്തയുമില്ല. സി. പി. എമ്മിനേയും പിണറായി വിജയനേയും അടുത്തറിയുന്നവര്‍ക്ക് ഇതൊരു വാര്‍ത്തയേ അല്ല. അല്ലെങ്കില്‍ തന്നെ ഇവര്‍ക്കിനി എന്തു പരോളാണ് കൊടുക്കേണ്ടത്? ഈ പ്രതികള്‍ക്ക് നിയമപരമായി ലഭിക്കേണ്ടതിനേക്കാള്‍ എത്രയോ അധികം പരോള്‍ ഇതിനോടകം കിട്ടിക്കഴിഞ്ഞു. പാര്‍ട്ടി സമ്മേളനങ്ങളില്‍ ആധ്യക്ഷം വഹിക്കാന്‍ പോലും അവസരം ലഭിച്ചു കഴിഞ്ഞു. ആര്‍ഭാട വിവാഹം,വിനോദയാത്ര മുതല്‍ സുഖചികിത്സവരെയുള്ള എത്രയെത്ര വാര്‍ത്തകള്‍ ഇതിനോടകം പുറത്തുവന്നുകഴിഞ്ഞു. ഇനി പുറത്തിരിക്കുന്നതും അകത്തു കിടക്കുന്നതിലും തമ്മില്‍ എന്തെങ്കിലും വ്യത്യാസം ഈ പ്രതികള്‍ക്കുണ്ടോ?പെണ്ണുംപിള്ളയുടെ കൂടെ കിടക്കാന്‍ കഴിയുന്നില്ല എന്നതൊഴിച്ചാല്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ബാക്കി എല്ലാം ഇവര്‍ക്കു നടക്കും. എത്ര ഫോണു വേണമെങ്കിലും ഏതു സമയത്തും ഉപയോഗിക്കാം. ഫേസ് ബുക്കും വാട്‌സ് ആപ്പും ഉപയോഗിക്കാം. കള്ളുകുടിക്കാം. പുറത്തുനിന്നുള്ള ഭക്ഷണം കഴിക്കാം. പാര്‍ട്ടി മീറ്റിംഗ് കൂടാം. നാലു കൊലക്കേസ്സില്‍ പ്രതിയായ പി. ജയരാജനെ ജയില്‍ ഉപദേശകനാക്കിയതു ചുമ്മാതാണോ? എന്തിനു ജയരാജനെപ്പറയണം ടി. പി യെ കൊല്ലാന്‍ നിര്‍ദ്ദേശം കൊടുത്തതാരാണെന്ന് അരിയാഹാരം കഴിക്കുന്ന ആളുകള്‍ക്കെല്ലാമറിയില്ലേ. ഈ വാര്‍ത്ത ബ്രേക്കിംഗ് ന്യൂസ് ആയി കൊടുത്തവരോട് സഹതാപമേ തോന്നുന്നുള്ളൂ.
Post Your Comments