മുംബൈ: ബോളിവുഡ് താരം അമിത്ഭ് ബച്ചന്റെ ബംഗ്ലാവ് കണിച്ചുതരാമെന്ന് വാഗ്ദാനം ചെയ്ത് മുംബൈയില്‍ വിദേശ വനിതയെ ബലാത്സംഗം ചെയ്തു. ഇറ്റാലിയന്‍ യുവതിയാണ് ബാലാത്സംഗത്തിനിരയായത്. സംഭവത്തില്‍ യുവതി പോലീസില്‍ പരാതി നല്ക്. ടൂറിസ്റ്റ് ഗൈഡെന്ന് പരിചയപ്പെടുത്തിയയാള്‍ പീഡിപ്പിച്ചു എന്നാണ് പരാതി.
READ ALSO: പ്രായപൂര്‍ത്തിയാകാത്ത മകളെ അമ്മയുടെ രഹസ്യ കാമുകന് ബലാത്സംഗം ചെയ്തു
ബസില്‍ വെച്ച് ജൂണ്‍ 14നാണ് ഗൈഡിനെ യുവതി പരിചയപ്പെടുന്നത്. തുടര്‍ന്ന് ഇയാളുടെ സേവനം ആവശ്യപ്പെടുകയായിരുന്നു. ഏഴ് മണിക്ക് യാത്ര അവസാനിച്ചപ്പോള്‍ അമിതാഭ് ബച്ചന്റെ ബംഗ്ലാവ് കാട്ടിതരാമെന്ന് ഇയാള്‍ പറഞ്ഞു. അമിതാഭ് ബച്ചന്റെ വീട്ടിലേക്ക് പോകുവാന്‍ കാര്‍ ബുക്ക് ചെയ്യുകയും മദ്യം വാങ്ങുകയും ചെയ്തു.
മദ്യം കുടിപ്പിച്ച ശേഷം തന്നെ ബലാത്സംഗം ചെയ്തുവെന്നാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്. തുടര്‍ന്ന് യുവതി ഇറ്റാലിയന്‍ എംബസിയുമായി ബന്ധപ്പെടുകയും അവരുടെ നിര്‍ദ്ദേശപ്രകാരം പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. പ്രതിക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.
Post Your Comments