ഓരോരുത്തരുടെയും ജീവിതത്തില്‍ ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ ഉണ്ടാകും. ജാതകത്തില്‍ വിശ്വസിക്കുന്നവരാണ് നമ്മളില്‍ പലരും. അമംഗളമായ ഒരു ഗ്രഹയോഗമാണ് കാലസർപ്പയോഗം. നിനച്ചിരിക്കാതെ ജീവിതത്തെ തകിടം മറിച്ച് കളയുന്ന ഒരു അപകടകാരിയായ യോഗമാണ് കാലസർപ്പയോഗം.
ചതി, വഞ്ചന, ഒറ്റ് കൊടുക്കൽ, ഉയരത്തിൽ നിന്നുള്ള പതനം, ഭക്ഷ്യവിഷബാധ, വിഷപ്രയോഗം, നിർഭാഗ്യങ്ങളുടെ ഘോഷയാത്ര, കാപട്യം നിറഞ്ഞ ജീവിതം, സാമൂഹ്യവിരുദ്ധ ബന്ധങ്ങൾ ജീവികളുടെ ആക്രമണത്തിൽ ജീവിതം വഴിമുട്ടിപ്പോകുക. അവസാനിക്കാത്ത കടബാദ്ധ്യതകൾ ശാരീരിക ദൗർബല്യം, അസാന്മാർഗ്ഗിക ജീവിതം, രാജ്യദ്രോഹ പ്രവർത്തനം, തീവ്രവാദ നിലപാടുകൾ, കടുത്ത ഇടതുപക്ഷ സ്വഭാവത്താൽ ജീവിത നാശം, വൈവാഹിക പരാജയം, സന്താനമില്ലായ്മ, ഉന്നത ജീവിതസൗകര്യം ഉണ്ടായാലും അതൊന്നും പ്രയോജനപ്പെടാനാകാതെ പോകുക, വിരുദ്ധ സ്വഭാവം, കടുത്ത സ്വാർത്ഥത എന്നിവ ഈ യോഗത്തിന്റെ ഫലമാണ്.
ജാതകത്തിൽ പഞ്ചമഹാപുരുഷ യോഗങ്ങൾ ഉണ്ടെങ്കിൽ കാലസർപ്പയോഗത്തിന്റെ രൂക്ഷത കുറയുമെന്നു ജ്യോതിഷ വിദഗ്ധര്‍ പറയുന്നു. അത്തരക്കാര്‍ക്ക് 33-35 വയസ്സിനു ശേഷം ചില പുരോഗതികൾ ഉണ്ടാകും. ജീവിതത്തിന്റെ നല്ല കാലം ദുരിതത്തിൽ കഴിച്ചുകൂട്ടും. കടുത്ത ലക്ഷ്യബോധം ഉള്ള വ്യക്തികൾ കാലസർപ്പ യോഗത്തെ അതിജീവിച്ച് രാഷ്ട്രീയം, ഭരണ സംവിധാനങ്ങൾ, വിദ്യാഭ്യാസരംഗങ്ങൾ ശാസ്ത്രരംഗങ്ങൾ എന്നിവയിൽ ശോഭിച്ചതായും കാണാം.
ആത്മീയ ജീവിതത്തിൽ ഉയർച്ച പ്രാപിച്ചവരെയും കാണാം. ഇവരുടെ ബാല്യകൗമാര യൗവന കാലങ്ങൾ കഷ്ടത നിറഞ്ഞതായിരിക്കും. അസാമാന്യമായി ജീവിത പ്രതിസന്ധികളോട് ഏറ്റുമുട്ടി വിജയംവരിച്ചവരിലും കാലസർപ്പയോഗം കാണാൻ സാധിക്കും.
Post Your Comments