ലണ്ടന്‍: സിനിമ അഭിനേതാക്കളുടെ സംഘടനയായ അമ്മയില്‍, നടിയെ ആക്രമിച്ച കേസിൽ കുറ്റാരോപിതനായ നടൻ ദിലീപിനെ തിരിച്ചെടുത്തതിൽ തുടര്‍ന്നുണ്ടായ പ്രതിഷേധം ലണ്ടനിലെ ഗാര്ഡിയന് പത്രത്തില്‍ ചിത്ര സഹിതം വാര്‍ത്തയായി. ‘നടിയെ തട്ടിക്കൊണ്ട് പോയ കേസിലെ പ്രതിയായ ദിലീപിനെ താരസംഘടനയില്‍ തിരിച്ചെടുത്തതില്‍ വന്‍ പ്രതിഷേധം’ എന്ന തലക്കെട്ടോടെയാണ് വാര്‍ത്ത വന്നത്.
Read Also: ദിലീപിനെ അമ്മയിലേയ്ക്ക് തിരിച്ചെടുത്തത് സംബന്ധിച്ച് സംവിധായകനും നടനുമായ ലാല്‍ പ്രതികരിച്ചത് ഇങ്ങനെ
അമ്മയില്‍ നിന്നും നിയമങ്ങള്‍ പാലിച്ചല്ല ദിലീപിനെ പുറത്താക്കിയത് എന്ന ഭാരവാഹികളുടെ പ്രസ്താവനയും തിരിച്ചെടുക്കാനുള്ള തീരുമാനമെടുത്ത യോഗത്തില്‍ സ്ത്രീ സംഘടനയായ ഡബ്ല്യൂ.സി.സിയിലെ അംഗങ്ങള്‍ പങ്കെടുത്തില്ലെന്ന വിവരവും വാര്‍ത്തയിലുണ്ട്. സ്ത്രീപീഡനക്കേസില്‍ ആരോപണ വിധേയനായ വ്യക്തിയെ കേസ് തീരുന്നതിന് മുമ്ബ് തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധം രേഖപ്പെടുത്തിയ ഡബ്ല്യൂ.സി.സി അംഗങ്ങളുടെ നിലപാടും വാര്‍ത്തയില്‍ പ്രേത്യേകം പ്രതിപാദിക്കുന്നുണ്ട്.
Post Your Comments