തിരുവനന്തപുരം : പൊതു തെരഞ്ഞെടുപ്പിന്‍റെ തയ്യാറെടുപ്പുകള്‍ വിലയിരുത്തുന്നതിനായി ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ ചൊവ്വാഴ്ച ( നാളെ ) കേരളത്തിലെത്തും. രാവിലെ 11ന് വിമാനത്താവളത്തില്‍ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കും. 12 മുതല്‍ 3 വരെ സംസ്ഥാന കോര്‍ കമ്മറ്റി യോഗത്തിൽ അമിത് ഷാ പങ്കെടുക്കും. 3.30 മുതല്‍ 4.30 വരെ പാര്‍ലമെന്‍റ് മണ്ഡലങ്ങളുടെ ചുമതലയുള്ളവരുടെയും പ്രഭാരിമാരുടെയും സംയുക്ത യോഗത്തില്‍ സംബന്ധിക്കും. ഹോട്ടൽ അപ്പോളോ ഡിമോറയിലാണ് ഇരു യോഗങ്ങളും.
5 മുതല്‍ 6 വരെ തിരുവനന്തപുരം, ആറ്റിങ്ങല്‍, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, മാവേലിക്കര എന്നീ പാര്‍ലമെന്റ് മണ്ഡലങ്ങളിലെ ഇന്‍ചാര്‍ജുമാരുടെ കണ്‍വെന്‍ഷന്‍ അദ്ദേഹം ഉദ്ഘാടനം ചെയ്യും. ഇടപ്പഴഞ്ഞി ആർ ഡി ആർ കൺവെൻഷൻ സെന്‍ററിലാണ് ഈ യോഗം. രാത്രി 9 ന് ലക്ഷദ്വീപിലെ പാര്‍ട്ടി നേതാക്കളുമായി ദേശീയ അദ്ധ്യക്ഷൻ കൂടിക്കാഴ്ച നടത്തും. തൈക്കാട് സർക്കാർ അതിഥി മന്ദിരത്തിലാണ് യോഗം. ബുധനാഴ്ച രാവിലെ അദ്ദേഹം ഡല്‍ഹിക്ക് മടങ്ങും.
ദേശീയ സഹ സംഘടനാ സെക്രട്ടറി ബി എൽ സന്തോഷ്, അഖിലേന്ത്യാ ജനറൽ സെക്രട്ടറി വി മുരളീധർ റാവു, ദേശീയ സെക്രട്ടറി എച്ച് രാജ, നളിൻ കുമാർ കട്ടീൽ എംപി എന്നിവരും വിവിധ യോഗങ്ങളിൽ പങ്കെടുക്കും.
Also read : ജൂണ്‍ മാസത്തില്‍ രാജ്യത്തെ ഉത്പാദന മേഖലയില്‍ വന്‍ വളര്‍ച്ച: വിശദവിവരങ്ങൾ
Post Your Comments