Latest NewsIndia

ജൂണ്‍ മാസത്തില്‍ രാജ്യത്തെ ഉത്പാദന മേഖലയില്‍ വന്‍ വളര്‍ച്ച: വിശദവിവരങ്ങൾ

ന്യൂഡല്‍ഹി: ജൂണ്‍ മാസത്തില്‍ രാജ്യത്തെ ഉത്പാദന മേഖലയില്‍ വന്‍ വളര്‍ച്ച. ആഭ്യന്തര, കയറ്റുമതി വര്‍ധിച്ചതിനെ തുടര്‍ന്നാണ് ഈ വര്‍ഷത്തെ ഉത്പാദനം വര്‍ധിച്ചിരിക്കുന്നത്.കഴിഞ്ഞ ഡിസംബറിന് ശേഷം ഇന്ത്യയുടെ ഉത്പാദന സമ്പദ്ഘടന, പുതിയ ഉത്പ്പന്നങ്ങളുടെ ഉത്പാദനം വര്‍ദ്ധിപ്പിച്ചതായി കണക്കാക്കുന്നതായി ഐ എച്ച്‌ എസ് മാര്‍ക്കറ്റ് സാമ്പത്തിക വിദഗ്ദ്ധന്‍ ആഷ്‌ന ദോദിയ പറഞ്ഞു.

നിക്കി ഇന്ത്യ മാനുഫാക്ചറിംഗ് പര്‍ച്ചേസിംഗ് മാനേജേര്‍സ് ഇന്‍ഡക്‌സ് (പി എം ഐ ) മേയില്‍ 51.2 ശതമാനത്തില്‍ നിന്നും ജൂണില്‍ 53.1 ശതമാനമായി ഉയര്‍ന്നു.2017 ഡിസംബറിന് ശേഷം മികച്ച വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. തുടര്‍ച്ചയായ പതിനൊന്നാം മാസമാണ് മാനുഫാക്‌ചേഴ്‌സ് പി എം ഐ 50 പോയിന്റിനു മുകളില്‍ നില്‍ക്കുന്നത്. പി എം ഐ , 50ന് മുകളിലെത്തിയാല്‍ വികസനത്തെയാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button