വിങ്ങിപ്പൊട്ടി മഹാരാജാസ് കോളേജും വിദ്യാര്‍ത്ഥികളും, ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ എസ്.എഫ്.ഐ പ്രവര്ത്തകന് അഭിമന്യുവിന്റെ മൃതദേഹം കോളേജില്‍ പൊതുദര്‍ശനത്തിനെത്തിച്ചു. നൂറ് കണക്കിന് വിദ്യാര്‍ത്ഥികളാണ് ഒരു നോക്ക് കൂടി അഭിമന്യുവിന്റെ മുഖം കാണാനായി മഹാരാജാസ് ക്യാമ്പസില്‍ എത്തിയത്. ഇടുക്കി മറയൂര്‍ സ്വദേശിയായ അഭിമന്യം മഹാരാജാസിലെ രണ്ടാം വര്‍ഷ കെമിസ്ട്രി വിദ്യാര്‍ത്ഥിയാണ്.
read also: മഹാരാജാസ് കോളേജില്‍ എസ് എഫ് ഐ പ്രവര്‍ത്തകനെ കുത്തിക്കൊന്നു
ഞായാറാഴ്ച അര്‍ധരാത്രി 12 മണിയോടെയാണ് പോപ്പുലാര്‍ ഫ്രണ്ട് എസ്.എഫ്.ഐ നേതാവായ അഭിമന്യുവിനെ കുത്തി കൊലപ്പെടുത്തുന്നത്. സംഭവസമയം അഭിമന്യുവിന് ഒപ്പമുണ്ടായിരുന്ന കൊല്ലം സ്വദേശിയായ അര്ജുന് (19)എന്ന വിദ്യാര്‍ഥിക്കും ഗുരുതരമായി പരിക്കേറ്റു.
അര്‍ജുനെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. പുതിയ അധ്യയന വര്‍ഷം ആരംഭിക്കുകയാണ്. ഇതിന് മുന്നോടിയ്യാ വിദ്യാര്‍ത്ഥികളെ സ്വാഗതം ചെയ്തുകൊണ്ടുള്ള പോസ്റ്റര്‍ ഒട്ടിക്കുന്നതുമായി തര്‍ക്കമുണ്ടായി. ഇത് പിന്നീട് ആക്രമണത്തില്‍ കലാശിക്കുകയായിരുന്നു. പുറത്തു നിന്നെത്തിയവരും പോസ്റ്റര്‍ ഒട്ടിക്കാന്‍ ഉണ്ടായിരുന്നതായാണ് വിവരം.
Post Your Comments